ബംഗളൂരു: ചാന്ദ്രഭ്രമണപഥത്തിലൂടെ നീങ്ങുന്ന ചന്ദ്രയാന്‍-2 പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്.ഒ. ഛിന്നഗ്രഹങ്ങള്‍, ഉല്‍ക്കകള്‍ തുടങ്ങിയവ പതിച്ചുണ്ടായ ചന്ദ്രോപരിതലത്തിലെ ഗര്‍ത്തങ്ങളുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളാണ് തിങ്കളാഴ്ച പുറത്തുവിട്ടത്. പേടകത്തിലെ ടെറൈന്‍ മാപ്പിങ് കാമറ-2 (ടി.എം.സി-2) ആഗസ്റ്റ് 23ന് രാത്രി 7.42ന് ചന്ദ്രനില്‍നിന്ന് 4375 കിലോമീറ്റര്‍ മാത്രം അകലെനിന്ന് പകര്‍ത്തിയ ചിത്രങ്ങളാണിവ.
ജാക്സന്, മിത്ര, മാക്, കൊറോലേവ്, സോമര്‍ഫെല്‍ഡ്, കിര്‍ക്വുഡ്, പ്ലാസ്കെറ്റ്, റോസ്ദെസ്റ്റെവെന്‍സ്കി, ഹെര്‍മൈറ്റ് തുടങ്ങിയ ഗര്‍ത്തങ്ങളാണ് ചിത്രത്തില്‍ പതിഞ്ഞത്.71 കിലോമീറ്റര്‍ വ്യാസത്തില്‍ ഉത്തര അര്‍ധഗോളത്തിലാണ് ജാക്സന് ഗര്‍ത്തമുള്ളത്. 92 കിലോമീറ്റര്‍ വ്യാസമുള്ള മിത്ര ഗര്‍ത്തത്തിന് ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞനായ പ്രഫ. ശിശിര്‍ കുമാര്‍ മിത്രയുടെ പേരാണ് നല്‍കിയിരിക്കുന്നത്.
437 കിലോമീറ്റര്‍ വ്യാസത്തിലുള്ള വലിയ ഗര്‍ത്തമായ കൊറോലേവില് അനേകം ചെറിയ ഗര്‍ത്തങ്ങളുമുണ്ട്. 169 കിലോമീറ്റര്‍ വ്യാസമുള്ള വലിയ ഗര്‍ത്തമായ സോമര്ഫെല്ഡിനു ചുറ്റും വൃത്താകൃതിയിലുള്ള കുന്നുകളും ചെറു ഗര്‍ത്തങ്ങളുമുണ്ട്. ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞനായ അര്‍ണോള്‍ഡ് സോമര്‍ഫെല്‍ഡിന്റെ പേരിലാണ് ഈ ഗര്‍ത്തം അറിയിപ്പെടുന്നത്. അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ ഡാനിയേല്‍ കിര്‍ക്വുഡിന്റെ പേരിലുള്ള ഗര്‍ത്തത്തിന് 68 കിലോമീറ്റര്‍ വ്യാസമാണുള്ളത്. സൗരയൂഥത്തിലെ ഏറ്റവും തണുത്ത പ്രദേശങ്ങളിലൊന്നാണ് ചന്ദ്രനിലെ ഉത്തരധ്രുവത്തിലുള്ള ഹെര്‍മൈറ്റ് എന്ന പേരിലുള്ള ഗര്‍ത്തം.
ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡറിലെ എല്‍.ഐ ഫോര്‍ കാമറ പകര്‍ത്തിയ ചന്ദ്രന്റെ ആദ്യചിത്രം കഴിഞ്ഞദിവസം ഐ.എസ്.ആര്.ഒ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ ചിത്രങ്ങള്‍ എത്തിയത്. അതേസമയം, ചന്ദ്രയാന്‍-2ന്റെ ഭ്രമണപഥം മാറ്റുന്ന ദൗത്യം ബുധനാഴ്ച പുലര്‍ച്ച 5.30നും 6.30നും ഇടയില്‍ നടക്കും. ഇതോടെ ചന്ദ്രയാന്‍-2 ചന്ദ്രനോട് കൂടുതല്‍ അടുക്കും.
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്സ്എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…