ദില്ലി: അഡിറ്റീവ് മാനുഫാക്ചറിംഗ് (എഎം) അഥവാ 3 ഡി പ്രിന്റിംഗ് – സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലിക്വിഡ് റോക്കറ്റ് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച് ഭാരതം. തമിഴ്നാട്ടിലെ മഹേന്ദ്ര ഗിരിയിൽ ഉള്ള ഐഎസ്ആർഒ പ്രോപൽഷൻ കോംപ്ലക്സിലാണ് പരീക്ഷണം നടന്നത്. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ റോക്കറ്റ് എഞ്ചിന്റെ ആദ്യ പരീക്ഷണം 665 സൈക്കൻഡാണ് നീണ്ടു നിന്നത്.
വിക്ഷേപണത്തിന് ശേഷം 97 ശതമാനം അസംസ്‌കൃത വസ്തുക്കളും കേടുപാടുകൾ കൂടാതെ തിരികെ ലഭിക്കുമെന്നതും അവയെ പുനരുപയോഗിക്കാൻ സാധിക്കും എന്നതുമാണ് 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിന്റെ പ്രത്യേകത. മാത്രമല്ല ഉൽപാദന സമയം 60 ശതമാനം കുറയ്ക്കാനും സാധിക്കും .
പരമ്പരാഗതമായി മെഷീനിംഗിലൂടെയും വെൽഡിംഗിലൂടെയുമാണ് PS4 എഞ്ചിൻ നിർമ്മിച്ചിരിക്കുന്നത്. പിഎസ്എൽവി റോക്കറ്റിന്റെ നാലാം ഘട്ടത്തെ ശക്തിപ്പെടുത്തുന്നതിൽ ഇത് നിർണായകമാണ്. പിഎസ്എൽവിയിൽ പേലോഡുകൾ ഭ്രമണപഥത്തിൽ കൃത്യമായി വിന്യസിക്കുന്നതിൽ പിഎസ്‌ഫോർ എഞ്ചിൻ നിർണായക പങ്ക് വഹിക്കുന്നു .

