Saturday, December 20, 2025

സ്‌മോൾ റോക്കറ്റ് വിക്ഷേപണവുമായി ഐഎസ്ആർഒ ! ഇഒഎസ്-08 വിക്ഷേപണം സ്വാതന്ത്ര്യദിനത്തിൽ

സ്‌മോൾ റോക്കറ്റ് വിക്ഷേപണവുമായി ഐഎസ്ആർഒ. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ചെലവ് കുറഞ്ഞ സ്‌മോൾ റോക്കറ്റ് ഐഎസ്ആർഒ വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടത്തുക. എസ്എസ്എൽവി ഡി3 വിക്ഷേപണ വാഹനത്തിൽ നിന്നും ഇഒഎസ് 08 ഉപഗ്രഹം ബഹിരാകാശത്തേക്ക് അയക്കുന്നതാണ് ദൗത്യം.

ദൗത്യം വിജയിച്ചാൽ എസ്എസ്എൽവിയെന്ന ഇന്ത്യയുടെ എറ്റവും ചെറിയ വിക്ഷേപണ വാഹനത്തിന്റെ അവസാനത്തെ പരീക്ഷണ വിക്ഷേപണമാകും ഇഒഐആർ. ഭൗമ നിരീക്ഷണത്തിനുള്ള ചെറു ഉപഗ്രഹമാണ് ഇഒഎസ് 08. പരിസ്ഥിതി നിരീക്ഷണം, ദുരന്തനിവാരണം, ഗഗൻയാൻ ദൗത്യത്തിനുള്ള പിന്തുണ എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഇഒഎസ് 08 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഗ്രഹത്തിന് ഏകദേശം 175.5 കിലോഗ്രാം ഭാരമുണ്ട്. ഏകദേശം 420 W വൈദ്യുതിയാണ് ഇവ ഉത്പാദിപ്പിക്കുക. കൂടാതെ ഒരു വർഷത്തെ ദൗത്യ ആയുസ്സുമുണ്ട്. ഉപഗ്രഹം മൂന്ന് പ്രാഥമിക പേലോഡുകൾ വഹിക്കുന്നു. ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം-റിഫ്ലെക്റ്റോമെട്രി, സിക് യുവി ഡോസിമീറ്റർ എന്നിവയാണവ.

Related Articles

Latest Articles