Tuesday, December 16, 2025

എൽഡിഎഫിന് എംപിമാർ ഉണ്ടായിട്ട് ദേശീയ തലത്തിൽ കാര്യമില്ല ! കോൺ​ഗ്രസിന് എംപിമാരെ ഉണ്ടാക്കി തരേണ്ടത് കമ്യൂണിസ്റ്റുകാരുടെ ഉത്തരവാദിത്വം ; സിപിഎം തനിക്ക് വോട്ട് ചെയ്യണമെന്ന് ടി എൻ പ്രതാപൻ

തൃശ്ശൂർ : കേരളത്തിൽ രണ്ട്, എന്നാൽ കേന്ദ്രത്തിൽ എത്തിയാൽ ഒന്ന് എന്നാണ് കോൺഗ്രസ് – സിപിഎം തമ്മിലുള്ള അന്തർധാര. ഇത് പരസ്യമായ രഹസ്യവുമാണ്. ഇപ്പോഴിതാ, ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺ​ഗ്രസ്-സിപിഎം അന്തർധാര സജീവമായിരിക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് ടി.എൻ പ്രതാപൻ എംപി. കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് കമ്യൂണിസ്റ്റുകാരുടെ ഉത്തരവാദിത്വമാണെന്നും തൃശ്ശൂരിലെ കമ്യൂണിസ്റ്റുകാർ തനിക്ക് വോട്ട് നൽകി വിജയിപ്പിക്കണമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു.

യുഡിഎഫും എൽഡിഎഫും തമ്മിലാണ് തൃശ്ശൂരിൽ മത്സരം നടക്കുന്നത്. എന്നാൽ ബിജെപിയാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ ശത്രു. ദേശീയ തലത്തിൽ കോൺ​ഗ്രസും സിപിഎമ്മും ഒന്നിച്ചാണ്. സംഘപരിവാർ ശക്തികളെ നേരിടുന്നതിന് ഇൻഡി മുന്നണിയാണ് ദേശീയ തലത്തിൽ വരുന്നത്. അതുകൊണ്ടാണ് സിപിഎമ്മും സിപിഐയുമായുമെല്ലാം ഞങ്ങൾക്ക് ധാരണയുള്ളത്. കോൺ​ഗ്രസിന് എംപിമാരുടെ എണ്ണം കൂടുതൽ ഉണ്ടായാൽ മാത്രമാണ് ദേശീയതലത്തിൽ കാര്യമുള്ളൂ. അതിനാൽ തന്നെ, കോൺ​ഗ്രസിന് എംപിമാരെ ഉണ്ടാക്കി തരേണ്ടത് കമ്യൂണിസ്റ്റുകാരുടെ ഉത്തരവാദിത്വമാണെന്ന് ടി എൻ പ്രതാപൻ പറയുന്നു. അതേസമയം, അന്ധമായ കമ്യൂണിസ്റ്റ് വിരോധമുള്ള ആളല്ല ഞാൻ. എന്നാൽ എൽഡിഎഫിന് എംപിമാർ ഉണ്ടായിട്ട് ദേശീയ തലത്തിൽ കാര്യമില്ല. കോൺ​ഗ്രസിനാണ് എംപിമാരെ ആവശ്യം. അതുകൊണ്ട് ബിജെപി കേന്ദ്രത്തിൽ വരരുതെന്ന് ആ​ഗ്രഹിക്കുന്ന കമ്യൂണിസ്റ്റുകാരെല്ലാം തനിക്ക് വോട്ട് ചെയ്യണമെന്നും ടി.എൻ പ്രതാപൻ വ്യക്തമാക്കി.

Related Articles

Latest Articles