Kerala

“സെക്രട്ടറി മാറിയിട്ട് കാര്യമില്ല, പാർട്ടിയിൽ നടക്കുന്നത് ഏകാധിപത്യം”; പൊട്ടിത്തെറിച്ച് വി. കുഞ്ഞികൃഷ്ണൻ

പയ്യന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം നേതൃത്വത്തെ കടന്നാക്രമിച്ച് പയ്യന്നൂരിലെ നിയുക്ത എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. സംസ്ഥാന സെക്രട്ടറി രാജിവെച്ചതുകൊണ്ട് മാത്രം പാർട്ടിയിൽ മാറ്റമുണ്ടാകില്ലെന്നും കേരളത്തിലെ പാർട്ടിയെ നിയന്ത്രിക്കുന്ന ശക്തികളെക്കുറിച്ചും ചോദ്യം ചെയ്യപ്പെടാത്ത തീരുമാനങ്ങളെക്കുറിച്ചും ഗൗരവമായ പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരാൾ പ്രഖ്യാപിക്കുന്ന കാര്യങ്ങൾ തീരുമാനമായി അടിച്ചേൽപ്പിക്കുന്ന രീതിയിലേക്ക് കേരളത്തിലെ പാർട്ടി മാറിയിരിക്കുകയാണ്. അഭിപ്രായങ്ങളെ ചോദ്യം ചെയ്യാൻ മറ്റുള്ളവർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. പാർട്ടിക്കകത്ത് ശരിയായ രീതിയിലുള്ള തുറന്നുപറച്ചിലുകളും ചർച്ചകളും അനിവാര്യമാണെന്നും ആ ചർച്ചകളിൽ ഉയരുന്ന അഭിപ്രായങ്ങൾക്കനുസരിച്ചുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നും കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ പറഞ്ഞു.

തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുക എന്നത് സാമാന്യ നീതിയാണ്. എന്നാൽ കുറ്റക്കാരെ ശിക്ഷിക്കാതെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്. ഇങ്ങനെയെങ്കിൽ പിന്നെ എങ്ങനെയാണ് തെറ്റ് തിരുത്തുകയെന്നും അദ്ദേഹം ചോദിച്ചു. അനുഭവങ്ങളിൽ നിന്ന് പഠിക്കാനും തിരുത്താനും തയ്യാറായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കുറച്ചുകാലമായി അത്തരം പ്രവണതകൾ കാണുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുതിർന്ന നേതാക്കളായ ജി. സുധാകരനും ടി.കെ. ഗോവിന്ദനും ഉൾപ്പെടെയുള്ളവർ പാർട്ടി തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയും മത്സരിക്കുകയും ചെയ്യുന്ന സാഹചര്യം മുൻപെങ്ങും ഉണ്ടായിട്ടില്ലാത്തതാണ്. ഇത്തരത്തിലുള്ള പൊട്ടിത്തെറികൾ തുടർന്നാൽ കേരളത്തിലെ സിപിഎമ്മും ബംഗാളിന്റെ അവസ്ഥയിലേക്ക് എത്തിച്ചേരും. ഈ മുന്നറിയിപ്പ് തന്റെ പുസ്തകത്തിൽ നേരത്തെ നൽകിയിട്ടുള്ളതാണെന്നും വി. കുഞ്ഞികൃഷ്ണൻ ഓർമ്മിപ്പിച്ചു. തിരുത്താൻ പാർട്ടി എത്രത്തോളം തയ്യാറാകുന്നോ അത്രത്തോളം നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 hour ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

7 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

2 days ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 days ago