Monday, December 15, 2025

വിവാദമൊഴിയാതെ എമ്പുരാൻ ! ചിത്രത്തിൽ കേന്ദ്ര ഏജൻസിയുടെ ചിഹ്നം ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ !! സംവിധായകൻ പൃഥ്വിരാജ് ഉൾപ്പെടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ എൻഐഎ നടപടിക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

കൊച്ചി : വിവാദമായ പൃഥ്വിരാജ് – മോഹൻലാൽ ചിത്രം എമ്പുരാനിൽ കേന്ദ്ര അന്വേഷണ ഏജൻസിഎൻഐഎയുടെ ചിഹ്നം ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ. ഭീകരവിരുദ്ധ ഏജൻസിയുടെ അടയാളങ്ങൾ സിനിമയിൽ ഉപയോഗിക്കാൻ പടില്ലെന്നിരിക്കെയാണ് ചിത്രത്തിൽ നിയമവിരുദ്ധമായി ചിഹ്നങ്ങൾ അതേ പടി കാട്ടുന്നതെന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. ചിത്രത്തിലെ രണ്ട് മണിക്കൂർ എട്ട് മിനിട്ട് പത്താമത്തെ സെക്കൻ്റിലാണ് ഏജൻസിയുടെ ചിഹ്നം അടയാളപ്പെടുത്തിയ വാഹനം ചിത്രത്തിൽ കാണുന്നത്. ഒരിക്കലും ഏജൻസിയുടെ ചിഹ്നങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും ഇത് ഏജൻസിക്ക് നാണക്കേടുണ്ടാക്കിയെന്നും വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തിൽ സംവിധായകൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ കേന്ദ്ര ഏജൻസി നടപടിയെടുക്കുമെന്നുമാണ് റിപ്പോർട്ടുകൾ. എൻഐഎയുടെ കൊച്ചി യൂണിറ്റാണ് നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എൻഎഐയുടെ മുതിർന്ന പ്രോസിക്യൂട്ടർമാർ നടപടി ആരംഭിച്ചെന്നു ഏജൻസിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി കേരളത്തിലെ ഒരു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

Related Articles

Latest Articles