Tuesday, December 16, 2025

തൃശ്ശൂർ ഒല്ലൂരിൽ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണം ! സ്വകാര്യ ആശുപത്രിക്കെതിരെ പോലീസിൽ പരാതി നൽകി കുടുംബം

തൃശ്ശൂർ ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണവുമായി ബന്ധുക്കൾ. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒല്ലൂരിലെ വിൻസെന്റ് ഡി പോൾ ആശുപത്രിക്കെതിരെയാണ് പരാതി. പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ല. 9 മണിക്ക് ശേഷം കുട്ടിയുടെ നില വഷളായത്തിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. എന്നാൽ പിഡിയാട്രീഷ്യന്റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നൽകിയതെന്നും ഇൻജെക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ആരോപണങ്ങൾ തള്ളി കൊണ്ടുള്ള ആശുപത്രിയുടെ വിശദീകരണം.

Related Articles

Latest Articles