റായ്പൂർ: കോൺഗ്രസ് പാർട്ടിയ്ക്കും വികസനത്തിനും ഒന്നിച്ച് ഒരു നിലനിൽപ്പ് സാദ്ധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ കൻകറിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയാൽ പാവങ്ങൾക്ക് സൗജന്യമായി വീടുകൾ നിർമ്മിച്ച് നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കോൺഗ്രസിനും വികസനത്തിനും ഒന്നിച്ച് നിലനിന്ന് പോകുകയെന്നത് അസാദ്ധ്യമാണ്. അതുകൊണ്ട് തന്നെ കോൺഗ്രസ് ഉള്ളയിടത്ത് വികസനം ഉണ്ടാവുകയില്ല. കേന്ദ്രത്തിൽ അധികാരം ഉണ്ടായിരുന്നപ്പോൾ കോൺഗ്രസ് അഴിമതിയിലൂടെ ഖജനാവ് നിറച്ചിരുന്നു. എന്നാൽ കഴിഞ്ഞ 10 വർഷമായി കോൺഗ്രസിന് ഇത് കഴിയുന്നില്ല. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ ഖജനാവ് കാലിയായെന്നും ഇപ്പോൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളെയാണ് കോൺഗ്രസ് കൊള്ളയടിക്കുന്നതെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. അതേസമയം, ഛത്തീസ്ഗഡിനെ ശക്തിപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിൽ ഒന്നായി ചത്തീസ്ഗഡിനെ മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…
ലോകോത്തര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി മാറാൻ ലക്ഷ്യമിടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി വലിയ വെല്ലുവിളിയാകുന്നു. തുറമുഖത്തിന്റെ പൂർണ്ണ ശേഷി…
സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് വീണ്ടും തുണയായി സൗദി അറേബ്യ. ഒക്ടോബർ 31-ന് കാലാവധി പൂർത്തിയായ മൂന്ന് ബില്യൺ ഡോളറിന്റെ…