General

മരുമകനെ ക്ഷണിക്കണമെന്ന് പ്രോട്ടോക്കോളിലില്ല; വിവാദം രാഷ്ട്രീയ തന്ത്രം! സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

​കൊച്ചി: ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന സർക്കാർ വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.

​ഔദ്യോഗിക പ്രോട്ടോക്കോൾ അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങിലേക്ക് കൃത്യമായി ക്ഷണിച്ചിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. “പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിയെയാണ് ക്ഷണിക്കേണ്ടത്, അല്ലാതെ മരുമകനെയല്ല. ഏതൊക്കെ മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ മുഖ്യമന്ത്രി എന്തുകൊണ്ടാണ് വിയോജിപ്പ് അറിയിക്കാതിരുന്നത്?എന്നും അദ്ദേഹം ചോദിച്ചു.

​മന്ത്രി റിയാസിന് പങ്കെടുക്കണമെന്ന് നിർബന്ധമുണ്ടായിരുന്നെങ്കിൽ ഏഴു ദിവസം മുൻപേ ഇക്കാര്യം അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ പട്ടികയിൽ തനിക്ക് പങ്കില്ലെന്നും, ഒരു മുൻ കേന്ദ്രമന്ത്രി എന്ന നിലയിലാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും രാജീവ് ചന്ദ്രശേഖർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

​നാടിന്റെ വികസനത്തിനായുള്ള പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ ബോധപൂർവം വിവാദങ്ങൾ സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ചടങ്ങ് ബഹിഷ്കരിക്കാനുള്ള മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

B4 Admin

Recent Posts

അധർമ്മത്തെ നിർമ്മാർജ്ജനം ചെയ്യാൻ കാർത്തിക സ്തംഭം ഇന്ന് ഉയരും: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് തുടക്കം!

ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…

19 minutes ago

മെട്രോ യാത്രയ്ക്കിടെ ടിക്കറ്റ് വാങ്ങാൻ പണമില്ല, പ്രധാനമന്ത്രി മോദി സ്വന്തം കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുത്തു: ഡി.കെ. ശിവകുമാർ

ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…

56 minutes ago

വിജയത്തിന്റെ സമ്മർദ്ദത്തിലും ‘സിയാ റാം’ (സീതാറാം) മന്ത്രം! ആര്യവീർ സേവാഗിന്റെ വാക്കുകൾ വൈറൽ

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…

2 hours ago

വിഴിഞ്ഞം തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി ഇനിയും കടമ്പ!

ലോകോത്തര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി മാറാൻ ലക്ഷ്യമിടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി വലിയ വെല്ലുവിളിയാകുന്നു. തുറമുഖത്തിന്റെ പൂർണ്ണ ശേഷി…

2 hours ago

പാകിസ്ഥാനെ വീണ്ടും വീണ്ടും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റി സൗദി അറേബ്യ: കോടികളുടെ സഹായത്തിന് പിന്നിൽ സാമ്പത്തിക താൽപര്യമോ, സൈനിക-നയതന്ത്ര നീക്കമോ?

സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് വീണ്ടും തുണയായി സൗദി അറേബ്യ. ഒക്ടോബർ 31-ന് കാലാവധി പൂർത്തിയായ മൂന്ന് ബില്യൺ ഡോളറിന്റെ…

4 hours ago

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മണ്ണിനെ നശിപ്പിക്കുന്നു: രാസരഹിത പ്രകൃതികൃഷിയിലേക്ക് മാറാൻ കർഷകരോട് പ്രധാനമന്ത്രി

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത നശിപ്പിക്കുകയും പരിസ്ഥിതിക്ക് ഭീഷണിയാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകർ…

4 hours ago