ഇൻഡ്യൻ മെഡിക്കൽ അസ്സോസിയേഷൻ അഥവാ IMA എന്ന ഡോക്ടർമാരുടെ സ്വകാര്യ സംഘടന വെറും കോമഡി ആയിക്കൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ പക്കാ ഇരട്ടത്താപ്പ്. നാഷണൽ മെഡിക്കൽ കമ്മീഷൻ രൂപം കൊണ്ടശേഷം താല്കാലികമായി അശോകസ്തംഭം ലോഗൊ ആയി ഉപയോഗിച്ചു വരികയായിരുന്നു. ബ്രിട്ടീഷ് രാജിന്റെ ബാക്കിപത്രമായ ഇൻഡ്യൻ മെഡിക്കൽ കൗൺസിലിനെ മാറ്റിയാണല്ലോ 2019 ൽ NMC രൂപം കൊടുത്തത്. NMC യുടെ പഴയ ലോഗോ ഗ്രീക്ക് പുരാണത്തിലെ അസ്ക്ലീപിയസ് ദേവന്റെ ചിത്രവും, ആ ദേവന്റെ അംശവടിയും മയിലും വിളക്കും ഒക്കെ ആയിരുന്നു വശങ്ങളിൽ ഉണ്ടായിരുന്നത്. ഗ്രീക്ക് സംസ്കാരത്തേക്കാൾ സമ്പന്നമായ സാംസ്കാരിക സാഹിത്യ ഹൈന്ദവ സംസ്കാരമുള്ള നമ്മൾ എന്തിന്, നമുക്ക് ധന്വന്തരീ ദേവൻ ആയുർവേദത്തിന്റെ ദേവനായുള്ളപ്പോൾ യൂറോപ്യൻ സായിപ്പ് അവരുടെ സംസ്കാരമായി അഭിമാനിക്കുന്ന, ഗ്രീക്ക്-റോമൻ ദേവനെ നമ്മുടെ ചിഹ്നത്തിൽ വഹിക്കുന്നു എന്നത് നാളിതുവരെ ഒരു IMA ക്കാരനും ചോദിച്ചില്ല. അത് പോട്ടെ. മൈഗവ്.കോമിൽ ലോഗോ ഡിസൈൻ ചെയ്യാൻ മത്സരം തുടങ്ങി അതിൽ നിന്ന് തിരഞ്ഞെടുത്ത പുതിയ ലോഗോ സാമ്പ്രാണിക്കൂടിൽ നിന്ന് പിള്ളേർ പടം വെട്ടി ഒട്ടിക്കുന്നതുപോലായിപ്പോയി എന്ന് പറഞ്ഞാൽ അംഗീകരിക്കാം. പക്ഷേ ഈ ഇരട്ടത്താപ്പിന്റെ തന്തമാരായ ഫേസ്ബുക്ക് ഡോക്ടർമാരുടെ പ്രശ്നം ധന്വന്തരി മതേതരം അല്ല, അതിലൊട്ടും ശാസ്ത്രീയത ഇല്ല എന്നാണ്.Nഅപ്പോൾ പഴയ ലോഗോയിലെ അസ്ക്ലീപിയസ് ദേവന് എന്ത് ശാസ്ത്രീയത എന്ന് ചോദിക്കാൻ മലയാളിക്ക് നാവുയർന്നില്ലെങ്കിൽ അതിനെ ഇരട്ടത്താപ്പെന്നേ പറയാൻ പറ്റൂ. ഗ്രീക്ക് പുരാണമാകാം ഭാരതീയ പുരാണമാകാൻ പാടില്ല എന്ന നിലപാടിനെ, IMA ഡോക്ടർമാരുടെ വർഗ്ഗീയതയായും ഹിന്ദുവിരുദ്ധതയും ആയ് മാത്രമേ കാണാൻ പറ്റൂ. ഇനി ഈ IMA ഡോക്ടർമാരുടെ ലോഗോ ശ്രദ്ധിച്ചോ. അസ്ക്ലീപിയസ് ദേവന്റെ അംശവടിയും ദേവന് ചെവിയിൽ വൈദ്യം ഓതിക്കൊടുത്ത പാമ്പുകളും ആണ് സായിപ്പിന്റെ സംസ്കാരം അന്ധമായ് പിന്തുടരാൻ ശ്രമിക്കുന്ന ഈ ഡോക്ടർമാർ ലോഗോയിൽ മുദ്രണം ചെയ്തിരിക്കുന്നത്. അംശവടിയുടെയും പാമ്പിന്റെയും ശാസ്ത്രീയത എന്താണെന്നിവർ പറയട്ടെ. ഇവർക്കൊക്കെ ഗ്രീക്ക് പുരാണവും അശാസ്ത്രീയ ബിംബകല്പനകളും ആവാം, പക്ഷേ ഭാരതീയ ഗവണ്മെന്റ് അത് മാറ്റി ഭാരതത്തിന്റെ തനതായ ഹൈന്ദവ സാംസ്കാരിക ചിഹ്നങ്ങൾ ഉപയോഗിച്ചുകൂടാ. ഇരട്ടത്താപ്പെന്നും ഹിന്ദുവിരുദ്ധതയും എന്നല്ലാതെ ഇതിനെ എങ്ങനെയാണ് വിശേഷിപ്പിക്കുക. അമേരിക്കൻ സായിപ്പ് വരെ അവരുടെ യൂറോപ്യൻ പൂർവികരുടെ സംസ്കാരമായതിനാൽ അഭിമാനപൂർവ്വം ഗ്രീക്ക്-റോമൻ- സ്ലാവിക് ദേവന്മാരെയും അവരുടെ ബിംബകല്പനകളെയും യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. നമ്മൾ ഏത് മതത്തിൽ പെട്ടവരായാലും നമ്മുടെ സംസ്കാരം ഹൈന്ദവ സംസ്കാരം ആണ്. നമ്മുടെ പൂർവ്വികർ വികസിപ്പിച്ചതും മലയാളം ഉൾപ്പെടെ നമ്മുടെ ഭാഷകൾ വികസിച്ചതും നമ്മുടെ കലകളും സാഹിത്യവും വളർന്നതും ഹൈന്ദവ സാംസ്കാരിക പരിസരങ്ങളിലാണ്. ഹിന്ദു എന്ന വാക്കും ഇൻഡ്യ എന്ന വാക്കും ഉത്ഭവിച്ചത് ഒരേയിടത്ത് നിന്നാണ്.
ഇൻഡ്യൻ സംസ്കാരം എന്ന് പറഞ്ഞാൽ അത് ഹിന്ദു സംസ്കാരം ആണ്. ഈ മണ്ണിലുണ്ടായ സകല ദർശനങ്ങളെയും ഹിന്ദു ആയോ മതങ്ങളെ ഹിന്ദു സബ്സെക്റ്റ് ആയോ ഭരണഘടനാശില്പികൾ അടയാളപ്പെടുത്തിയിരിക്കുന്നത് തമാശയ്ക്കല്ല. ക്രിസ്ത്യൻ-ഇസ്ലാം-ജൂത-പാഴ്സി മതങ്ങൾ ഈ സംസ്കാരത്തെ സമ്പന്നമാക്കുന്നു എന്ന് പറയാമെന്നല്ലാതെ നമ്മുടെയെല്ലാം സ്വത്വം സായിപ്പ് ഗ്രീക്ക് സംസ്കാരത്തെ വീക്ഷിക്കുന്നതുപോലെ ഹിന്ദു സംസ്കാരം തന്നെയാണ്. നമുക്ക് നമ്മുടെ ഭൂതകാലം മാറ്റാനാവില്ല. അല്ലാതെ സംഘപരിവാറിനോടുള്ള വെറുപ്പ് നമ്മുടെ പൂർവ്വിക സംസ്കാരത്തോടുള്ള വെറുപ്പായ് മാറ്റിക്കൊണ്ട് മിനിമം ഡോക്ടർമാരെങ്കിലും ഈ ഊളത്തരം വിളിച്ചുകൂവരുത്. ഗ്രീക്ക്- റോമൻ- സ്ലാവിക് തുടങ്ങി ലോകത്തിലെ വിവിധ സംസ്കാരങ്ങളിലെ ദേവന്മാർ ക്രിസ്ത്യൻ സായിപ്പന്മാരാൽ കൊല്ലപ്പെട്ടു എന്നതും അവർക്ക് ഭാരതത്തിലെ ദേവന്മാരെ കൊല്ലാൻ സാധിച്ചില്ല പകരം അവരുടെ ശീലങ്ങൾ ഏറ്റെടുത്ത് കീഴടങ്ങാനേ സാധിച്ചുള്ളൂ എന്നതും മിനിമം നാടൻ സായിപ്പന്മാർ മനസ്സിലാക്കണം. അത് അപകർഷതയായി കൊണ്ടുനടക്കേണ്ട കാര്യമില്ല. നമ്മൾ വിവിധ മതങ്ങൾ പിന്തുടരുന്നുണ്ടാകും, പക്ഷേ നമ്മുടെ പൂർവ്വിക സംസ്കാരം ഇന്നും നിലനിൽക്കുന്ന ബഹുസ്വരതയുടെ ഹൈന്ദവസംസ്കാരം ആണ് എന്ന ബോധത്തിന് ഒരു തെറ്റുമില്ല. പിന്നെ ലോഗോ കൊള്ളില്ല എന്നത് അതിന്റെ സൗന്ദര്യാത്മകതയിൽ നിന്നുകൊണ്ടാണ് പറയേണ്ടത്. മതേതരത്വം കേറ്റാൻ നോക്കിയാൽ ഈ രാജ്യത്ത് ഭരണഘടനയിൽ മതേതരത്വം തള്ളിക്കയറ്റിയത് ഇന്ദിരാഗാന്ധി ആണെന്ന് പറയേണ്ടിവരും. അല്ലാതെ ഭരണഘടനാശില്പികൾ അല്ല. അതുപോലെ അവർ തള്ളിക്കയറ്റിയ അവരുടെ അപ്പൻ നെഹ്രുവിന്റെ സോഷ്യലിസം മൂലമാണ് ഇന്ത്യ പാപ്പരായ് പോയതെന്നും പറയേണ്ടിവരും. നമുക്ക് പൊതുപൂർവ്വികരും പൊതുസംസ്കാരവും എന്ന ചിന്തയിലേ നമുക്ക് ഈ രാജ്യത്ത് ഐക്യം വളരെയെളുപ്പത്തിൽ സാധിയ്ക്കൂ. അല്ലാതെ മതേതതരത്വത്തിലോ സോഷ്യലിസത്തിലോ ആരും ഒരുമിക്കുകയില്ല. മതാത്മകമായവനൊക്കെ മതേതരത്വം അലങ്കാരമാക്കുന്നത് അശ്ലീലമാണ്. ഹിന്ദുവിരുദ്ധത പറയാൻ മതേതരൻ ആകുക എന്ന എളുപ്പവഴി നിങ്ങൾ സ്വീകരിക്കുന്നു എന്നേ അർത്ഥമുള്ളൂ. ഹിന്ദുവിരുദ്ധതയ്ക്ക് മൂടുപടമിട്ട് മതേതരത്വം ഉപയോഗിക്കുന്നവർ മിനിമം മറ്റ് മതങ്ങളെ പൊക്കിപ്പിടിച്ചുകൊണ്ട്, അത് എഴുന്നള്ളിക്കാതിരിക്കാനുള്ള മാന്യത കാണിക്കുക. ഏത് കൊമ്പത്തെ ഡോക്ടർമാരായാലും.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…