It is recommended that the pension age of the High Court employees should be increased from 56 to 58
കൊച്ചി:ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം 56-ൽ നിന്ന് 58 ആക്കി ഉയർത്തണമെന്ന് ശുപാർശ.ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്റ്റാര്‍ ജനറൽ സംസ്ഥാന സർക്കാരിന് കത്ത് നൽകി.ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കാണ് കത്ത് നൽകിയത്.
കത്തിൽ ചീഫ് ജസ്റ്റീസ് നിയോഗിച്ച ജഡ്ജിമാരുടെ സമിതി പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ചതായി ചൂണ്ടിക്കാട്ടുന്നു. ഇവർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പെൻഷൻ പ്രായം രണ്ടു വർഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെടുന്നത്. പെൻഷൻ പ്രായം ഉയർത്തുന്നത് ഹൈക്കോടതി പ്രവർത്തനത്തിന് ഗുണകരമാകുമെന്നാണ് ശുപാർശയിൽ പറയുന്നത്.
പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്നത് വഴി പരിചയ സമ്പന്നരായ മുതിർന്ന ഉദ്യോഗസ്ഥരുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്താനാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തിൽ സര്‍ക്കാര്‍ വേഗം തീരുമാനമെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒക്ടോബര്‍ 25-നാണ് രജിസ്ട്രാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് കത്ത് നൽകിയത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…