ഷെയ്ഖ് ജാസിം
മാഞ്ചെസ്റ്റര്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാൻ ഖത്തര്‍ ശതകോടീശ്വരനും ബാങ്കറുമായ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. പ്രമുഖ വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ജിം റാറ്റ്ക്ലിഫിനേക്കാള്‍ മികച്ച ഓഫറാണ് ജാസിം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ഇനിയോസ് കെമിക്കല്‍ കമ്പനിയുടെ ഉടമസ്ഥനായ റാറ്റ്ക്ലിഫാണ് കഴിഞ്ഞ മാസം നടന്ന മൂന്നാംവട്ട ലേലത്തില്‍ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നത്. എന്നാല്‍ അതിലും മികച്ച ഓഫറാണ് ജാസിം നല്‍കിയത്. ടീമിന്റെ ഷെയറുകൾ മുഴുവനായും തനിക്ക് വേണമെന്ന് നേരത്തേതന്നെ ജാസിം വ്യക്തമാക്കിയിട്ടുണ്ട്. ടീമിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ടീമിന്റെ എല്ലാ ബാധ്യതകളും തീര്‍ക്കുമെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.
2005 മുതൽ ഗ്ലേസിയര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ ഗ്ലേസിയര്‍ കുടുംബം ക്ലബ്ബിലേക്ക് മികച്ച താരങ്ങളെ കൊണ്ടുവരുന്നതിലും പണം ഇറക്കുന്നതിലും പിശുക്കു കാണിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പടിയിറങ്ങിയശേഷം ടീമിന് ഇതുവരെ ഒരു പ്രീമിയര്‍ ലീഗ് കിരീടം പോലും നേടിയെടുക്കാനായിട്ടില്ല.
പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ യുണൈറ്റഡ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലീഷ് ലീഗ് കപ്പ് (കാറബാവോ കപ്പ്) യുണൈറ്റഡിന് നേടിക്കൊടുത്തപ്പോൾ ആറ് വർഷത്തെ ട്രോഫി വരൾച്ചയാണ് ടെന്‍ ഹാഗ് തീർത്തത്. .ഷെയ്ഖ് ജാസിം ഉടമസ്ഥനായാല്‍ നെയ്മറെപ്പോലെയുള്ള ലോകോത്തര താരങ്ങള്‍ ടീമിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…