കൊൽക്കത്ത: ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയിലൂടെ യുക്രൈനിലെ ഭാരതീയരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്ന കേന്ദ്രസർക്കാരിന് പിന്തുണയറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
ആഭ്യന്തരവിയോജിപ്പുകൾ മാറ്റി നിർത്തി രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എഴുതിയ കത്തിൽ മമത വ്യക്തമാക്കി. രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കപ്പെടാത്തതാണെന്നും മുതിർന്ന മുഖ്യമന്ത്രി എന്ന നിലയിൽ രക്ഷാദൗത്യങ്ങൾക്കായി എല്ലാ പിന്തുണയും നൽകുന്നുവെന്നും ആഭ്യന്തര വിയോജിപ്പുകൾ മാറ്റിവെച്ച് രാജ്യമെന്ന നിലയിൽ ഒറ്റക്കെട്ടായി അന്താരാഷ്‌ട്ര പ്രതിസന്ധിയെ നേരിടണമെന്നും മമതാ ബാനർജി പ്രധാനമന്ത്രിയ്‌ക്കെഴുതിയ കത്തിൽ പറഞ്ഞു.
കൂടാതെ സ്വാതന്ത്രമായ കാലം മുതൽ ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നതും, കടന്നുകയറ്റങ്ങളെ എതിർക്കുന്നതുമായ രാജ്യമാണ്. ഈ തത്വത്തിന്റെ അടിസ്ഥാനത്തിൽ നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് കരുതുന്നതെന്നും മമത കത്തിൽ കൂട്ടിച്ചേർത്തു.
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…