Wednesday, April 24, 2024
spot_img

‘വിയോജിപ്പുകൾ മാറ്റി രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം’; ഓപ്പറേഷൻ ഗംഗയെ പിന്തുണച്ച് പ്രധാനമന്ത്രിയ്‌ക്ക് കത്ത് നൽകി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

കൊൽക്കത്ത: ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയിലൂടെ യുക്രൈനിലെ ഭാരതീയരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്ന കേന്ദ്രസർക്കാരിന് പിന്തുണയറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

ആഭ്യന്തരവിയോജിപ്പുകൾ മാറ്റി നിർത്തി രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എഴുതിയ കത്തിൽ മമത വ്യക്തമാക്കി. രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കപ്പെടാത്തതാണെന്നും മുതിർന്ന മുഖ്യമന്ത്രി എന്ന നിലയിൽ രക്ഷാദൗത്യങ്ങൾക്കായി എല്ലാ പിന്തുണയും നൽകുന്നുവെന്നും ആഭ്യന്തര വിയോജിപ്പുകൾ മാറ്റിവെച്ച് രാജ്യമെന്ന നിലയിൽ ഒറ്റക്കെട്ടായി അന്താരാഷ്‌ട്ര പ്രതിസന്ധിയെ നേരിടണമെന്നും മമതാ ബാനർജി പ്രധാനമന്ത്രിയ്‌ക്കെഴുതിയ കത്തിൽ പറഞ്ഞു.

കൂടാതെ സ്വാതന്ത്രമായ കാലം മുതൽ ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നതും, കടന്നുകയറ്റങ്ങളെ എതിർക്കുന്നതുമായ രാജ്യമാണ്. ഈ തത്വത്തിന്റെ അടിസ്ഥാനത്തിൽ നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് കരുതുന്നതെന്നും മമത കത്തിൽ കൂട്ടിച്ചേർത്തു.

Related Articles

Latest Articles