Monday, May 6, 2024
spot_img

ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച സംഭവം: പ്രതികള്‍ അറസ്റ്റില്‍; പിടിയിലായത് സ്ഥിരം മോഷ്ടാക്കൾ

ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പിടിയിലായത്. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷം കൊല്ലത്ത് നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

തൃക്കുന്നപ്പുഴ പാനൂരിന് അടുത്ത് സെപ്റ്റംബർ 20 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിജോലി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ ബൈക്കിലെത്തിയ രണ്ടംഗ സംഘംകടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോവാൻ ശ്രമിക്കുകയുമായിരുന്നു. ബലപ്രയോഗത്തിൽ ഇവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം സ്ഥിരം മാല മോഷണ കേസുകളിലെ പ്രതികളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles