കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി പറയാതിരുന്നത് തെറ്റാണെന്ന് സിപിഎം നേതാവ് ആനി രാജ. രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. കൂടാതെ, രാഷ്ട്രീയ ധാർമിതയ്ക്ക് ചേരാത്ത നടപടിയാണ് ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും ആനി രാജ വിമർശിച്ചു.
വയനാട്ടിലെ ജനങ്ങൾ രാഹുൽ ഗാന്ധിയെ വിശ്വസിച്ചാണ് വോട്ട് ചെയ്ത് വിജയിപ്പിച്ചത്. പക്ഷേ രാഹുൽ ഗാന്ധി ഇപ്പോൾ അവിടത്തെ ജനങ്ങളെ കൈവിടാൻ പോവുകയാണ്. വയനാട്ടിൽ നിന്ന് പിൻമാറുന്നത് രാഷ്ട്രീയമായ അനീതിയാണ്. രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നത് തെറ്റില്ല. എന്നാൽ മുൻകൂട്ടി വയനാട്ടിലെ ജനങ്ങളോട് പറയാത്തത് തെറ്റാണെന്നും ആനി രാജ കൂട്ടിച്ചേർത്തു.

