There is no diesel, patrolling vehicles and station vehicles cannot be driven! Kerala Police In Crisis In Capital
ചെങ്ങന്നൂർ: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ ഹിന്ദുമത വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളിൽ ഒന്നായ ജീവത എഴുന്നള്ളത്തിനെ വികൃതമായി ചിത്രീകരിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വരുന്നത്.
ഇപ്പോൾ ഇതിനെതിരെ സി.പി.എമ്മിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഹിന്ദുമത വിശ്വാസികളുടെ ജീവത എഴുന്നള്ളത്തിനെ പരിഹസിക്കുകയും അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച് എഴുന്നള്ളത്ത് നടത്തിയത് ശുദ്ധമായ തോന്നിവാസമാണെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇന്ത്യയിൽ സെക്കുലറിസം എന്നാൽ പോസിറ്റിവായ മതേതരത്വമാണ്. ഒരു മതവും വേണ്ട എന്നല്ല, എല്ലാ മതവും തുല്യമാണ് എന്നും അതേ തുല്യത മതമില്ലാതെ ജീവിക്കുന്ന ഒരുവാനുമുണ്ട് എന്നാണ് ഭരണഘടന പറഞ്ഞു വയ്ക്കുന്നത്. ഒരു സി.പി.എമ്മുകാരന് അവിശ്വാസിയായോ, തലയിൽ തോർത്തിട്ട് ആരും കാണാതെ ആരാധനാലയത്തിൽ പോകുന്ന കുമാര പിള്ള സഖാവായോ, ജീവിക്കാൻ സ്വാതന്ത്ര്യമുണ്ട്. അതേ സ്വാതന്ത്ര്യം തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കുന്ന വിശ്വാസിക്കുമുണ്ടെന്ന് സി.പി.എം മറക്കരുത്. രണ്ടും കൃത്യമായ അതിരുകൾ തീർത്ത് വേർതിരിച്ചു തന്നെ വേണം പോകാൻ.
എന്നാൽ സി.പി.എം ചെയ്യുന്നത് വിശ്വാസികളുടെ സങ്കല്പങ്ങളിൽ ഹിംസാത്മകമായി കടന്നു കയറുക എന്നതാണ്. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ നടന്ന പ്രതിരോധ ജാഥയുടെ ഭാഗമായി ഹിന്ദു മത വിശ്വാസികളുടെ ജീവത എഴുന്നള്ളത്തിനെ പരിഹസിച്ച് അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച് എഴുന്നള്ളത്ത് നടത്തുന്നത് കണ്ടു. ഇത് ശുദ്ധമായ തോന്നിവാസമാണ്. സി.പി.എം നാളെ ഇക്കണക്കിന് കുരിശ്ശിലേറിയ ക്രിസ്തുവിന് പകരം കാറൽ മാർക്സിനെയോ, ഇസ്ലാമിക ആചാരങ്ങളെ പരിഹസിച്ചോ എന്തെങ്കിലുമൊക്കെ കോപ്രായം കാണിച്ചിട്ട് അത് ആവിഷ്കാര സ്വാതന്ത്ര്യമാണ് എന്ന് പറയും. അത് വിശ്വാസികളെ വെല്ലുവിളിക്കുക എന്നത് തന്നെയാണ്. ഹിംസാത്മകമല്ലാത്ത രാജ്യത്തിന്റെ നിയമങ്ങളെ പാലിക്കുന്ന ഏതൊരു ആചാരവും, അനുഷ്ഠാനവും പിന്തുടരാനുള്ള വിശ്വാസിയുടെ സ്വാതന്ത്ര്യത്തിനെ ഹനിക്കുവാൻ സി.പി.എം ശ്രമിക്കുന്ന വിശ്വാസികളോടുള്ള ചെറുക്കപ്പെടേണ്ട വെല്ലുവിളിയാണ്.
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…