തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടിക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ് . കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരനില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. കുട്ടി ചെന്നൈയിലുള്ള സഹോദരനെ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സഹോദന്റെ ഫോൺ വിവരങ്ങൾ പൊലീസ് തേടിയത്. അതേസമയം, കുട്ടി കന്യാകുമാരിയില്‍ തന്നെയുണ്ടെന്നാണ് പ്രാഥമിക നിഗമനം. കന്യാകുമാരിയില്‍ വ്യാപകമായ തെരച്ചില്‍ നടത്തുകയാണ് കേരള പൊലീസ്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ചു.
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ വീടുവിട്ടിറങ്ങിയ അസം സ്വദേശിയായ പതിമൂന്നുകാരി തസ്മിദ് തംസുമിനെ നാടാകെ അരിച്ചുപെറുക്കി തെരഞ്ഞിട്ടും ഇതുവരെ കണ്ടെത്താനായില്ല. കുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന നിർണായക ദൃശ്യം പൊലീസിന് കിട്ടിയത്. ഇത് തസ്മിദ് തംസും തന്നെ ആണെന്ന് അച്ഛനും അമ്മയും സ്ഥിരീകരിച്ചു.
അന്വേഷണത്തില്‍ മൂന്ന് കിലോ മീറ്റർ ദൂരം കുട്ടി സഞ്ചരിച്ചതിന്റെ ഉച്ചയ്ക്ക് 12 മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. കഴക്കൂട്ടത്തിന് സമീപത്തെ കടയുടെ മുന്നിലും കഴക്കൂട്ടം ഹൈവേക്ക് സമീപത്തും കുട്ടി നടക്കുന്ന ദൃശ്യം കിട്ടി. പിന്നീട്, പത്ത് രൂപയ്ക്ക് യാത്ര ചെയ്യാവുന്ന സിറ്റി ബസിൽ കയറി കുട്ടി കഴക്കൂട്ടത്തുനിന്ന് തമ്പാനൂരിൽ ഇറങ്ങി എന്നാണ് നിഗമനം. രാത്രിയോടെ പൊലീസും നാട്ടുകാരും വ്യാപക തെരച്ചില്‍ തുടങ്ങി. കഴക്കൂട്ടത്തിന് 15 കിലോമീറ്റര്‍ ചുറ്റളവ് കേന്ദ്രീകരിച്ച് രാത്രി മുഴുവൻ പൊലീസ് സംഘം പരിശോധന നടത്തി. ബീമാപള്ളി, ശംഖുമുഖം തുടങ്ങി നിരവധി ഇടങ്ങളിൽ തെരച്ചിൽ നടന്നു.ഇപ്പോൾ കന്യാകുമാരിയിലും നഗർ കോവിലിലും വിശദമായ തെരച്ചിൽ നടത്തുകയാണ് പൊലീസ് സംഘം.
മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് കേസിൽ രാജ്യവ്യാപകമായി നടപടി ശക്തമാക്കി സിബിഐ. ആറ് സംസ്ഥാനങ്ങളിലായി 33 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ…
ആഗോള എഐ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജരുടെ പേരുകൾ ഉയരുന്നു. ദീർഘകാലം കമ്പനിയെ…
ഉത്തർപ്രദേശിൽ മുൻകാലങ്ങളിലുണ്ടായിരുന്ന മാഫിയകളുടെ അരാജകത്വ ഭരണം പൂർണ്ണമായി അവസാനിക്കുകയും പകരം സുശക്തമായ നിയമവാഴ്ച യാഥാർത്ഥ്യമാവുകയും ചെയ്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവത്തിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി അവലോകന യോഗം വിലയിരുത്തി. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ…
ഭാരതത്തിന്റെ ബഹിരാകാശ-ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങൾക്ക് പുതിയ അധ്യായം കുറിച്ച് മൈസൂരുവിൽ അത്യാധുനിക പ്ലാനറ്റോറിയമായ 'കോസ്മോസ്' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…