'It's past 10 o'clock' said by the boss; The woman who said she would call has not yet called, and there is no sign of the child; State without giving up hope
കൊല്ലം: ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി 20 മണിക്കൂർ പിന്നിടുമ്പോൾ, കുട്ടിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതെ പോലീസ് നെട്ടോട്ടമോടുന്നു! കുട്ടി സുരക്ഷിതയാണെന്നും 10ലക്ഷം രൂപ തന്നാൽ രാവിലെ 10മണിക്ക് കുട്ടിയെ വീട്ടിലെത്തിക്കാമെന്നുമാണ് തട്ടിക്കൊണ്ടുപോയ സംഘത്തിലെ യുവതി കുട്ടിയുടെ ബന്ധുവിനോട് ഫോണിൽ പറഞ്ഞത്. എന്നാൽ അജ്ഞാതസംഘം നൽകിയ സമയം കഴിഞ്ഞിട്ടും വിളിക്കുമെന്ന് പറഞ്ഞ സ്ത്രീ ഇതുവരെ വിളിച്ചിട്ടില്ല.
‘നിങ്ങളുടെ കുട്ടി സുരക്ഷിതയാണ്. 10 ലക്ഷം രൂപ തയ്യാറാക്കി വെക്കണം. രാവിലെ കുട്ടിയെ വീട്ടിലെത്തിക്കാം. ബോസ് പറയുന്നത് പോലെ ചെയ്യണം. ഈ നമ്പറിലേക്ക് വിളിക്കരുത്. വിളിച്ച വിവരം പോലീസിൽ അറിയിക്കരുത്’ എന്നാണ് യുവതി പറഞ്ഞത്.
പോലീസ് നാടിൻറെ മുക്കിലും മൂലയിലും പരിശോധന ശക്തമാക്കിയിട്ടും ആശ്വാസകരമായ യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. സി സി ടി വിയും പുറത്തുവിട്ട രേഖാചിത്രവും ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം തുടരുന്നുണ്ട്. ഉടൻ തന്നെ ശുഭവാർത്ത കേൾക്കാം എന്ന കാത്തിരിപ്പിലാണ് സംസ്ഥാനം.
അതേസമയം, അബിഗേൽ സാറ എന്ന ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത് ആസൂത്രിത പ്രവർത്തനം എന്നുറപ്പിച്ച് പോലീസ്. വർക്കല, പരവൂർ, എഴുകോൺ മേഖലകളിൽ കാര്യമായ തിരച്ചിൽ നടക്കുന്നുണ്ട്. പ്രതികൾ സിസിടിവി ദൃശ്യങ്ങളിൽ പതിയുമെന്നതിനാൽ പ്രധാന റോഡുകൾ ഒഴിവാക്കി ഗ്രാമീണപാതകൾ തെരഞ്ഞെടുത്തു എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…