Monday, December 15, 2025

കേരളത്തെ നാണംകെടുത്തുന്ന സർക്കാരുകൾ ഇനി വേണ്ട,ബിജെപി ഇവിടെ ഉയർന്നുപറക്കും;ജെ പി നദ്ദ

കേരത്തിലെ ഭരണസംവിധാനത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കേരളത്തിലെ ഒരു മുഖ്യമന്ത്രിക്ക് സ്വർണത്തോടാണ് പ്രിയം.മറ്റൊരാൾക്ക് സോളാറിൽ നിന്നാണ് ഊർജം ലഭിക്കുന്നതെന്നും ജെ പി നഡ്ഡ പറഞ്ഞു. തൃശൂരിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തിലെ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും അഴിമതിയിൽ മുങ്ങിയിരിക്കുന്നു .അഴിമതിയും കുംഭകോണങ്ങളും,കള്ളക്കടത്തും കേരളത്തിന് വളരെ മോശമായ പേര് നൽകിയിട്ടുണ്ട്, അഴിമതി കേസുകളിൽ പലതിലും സ്ത്രീകൾ കൂടി ഉൾപ്പെട്ടിരിക്കുന്നത് കേരളത്തിന് നാണക്കേടുണ്ടാക്കിയതായും അദ്ദേഹം കുറ്റപ്പെടുത്തി..

കെടുകാര്യസ്ഥതയും നിഷ്ക്രിയത്വവും നിറഞ്ഞ ഒരു സർക്കാരാണ് പിണറായി സർക്കാർ. സ്ത്രീ-ദളിത് അതിക്രമങ്ങൾ വർദ്ധിച്ചു, ക്രമസമാധാനനില തകർന്നു, സർക്കാർ സംവിധാനങ്ങൾ,കോവിഡ് കൈകാര്യം ചെയ്യാനായി സംസ്ഥാനത്തിന് നൽകിയ അധികാരം വ്യാപകമായി ദുരുപയോഗം ചെയ്തു.ഇടത്-വലത് മുന്നണികളുടെ കാലങ്ങളായുള്ള ദുർഭരണത്തിൽ നിന്ന് കേരളം മോചിതമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും ജെ പി നദ്ദ കൂട്ടിച്ചേർത്തു.

Related Articles

Latest Articles