Wednesday, December 17, 2025

അമിത്ഷായുടെ കരങ്ങള്‍ക്ക് കരുത്തായി ബിജെപി തേരോട്ടക്കസേരയില്‍ ജെ പി നദ്ദ.

ദില്ലി: ബിജെപി ദേശിയ വര്‍ക്കിങ് പ്രസിഡന്റ് ആയി ജെ പി നദ്ദ ചുമതല ഏറ്റെടുത്തു. ഉച്ചയോടെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ നദ്ദയ്ക്ക് പ്രവര്‍ത്തകര്‍ വരവേല്‍പ് നല്‍കി. ദേശിയ അധ്യക്ഷന്‍ അമിത് ഷാ, പിയുഷ് ഗോയല്‍ എന്നിവര്‍ നദ്ദയെ സ്വീകരിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, സുമിത്രമഹാജന്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചുമതല ഏറ്റെടുക്കല്‍ ചടങ്ങ്.

നരേന്ദ്രമോദി മന്ത്രിസഭയില്‍ അമിത് ഷാ അംഗമായതോടെയാണ് പാര്‍ട്ടിയെ നയിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റിനെ നിയോഗിച്ചത്. സംഘടന തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ വരെ അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് തുടരും. ഈ വര്‍ഷം അവസാനം നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പുകളാണ് ജഗത് പ്രകാശ് നദ്ദ എന്ന ജെ പി നദ്ദയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി.

ബിജെപി ദേശിയ വര്‍ക്കിങ് പ്രസിഡന്റ് ആയി ജെപി നദ്ദ ചുമതല ഏറ്റെടുത്തു. ഉച്ചയോടെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ നദ്ദയ്ക്ക് പ്രവര്‍ത്തകര്‍ വരവേല്‍പ് നല്‍കി. ദേശിയ അധ്യക്ഷന്‍ അമിത് ഷാ, പീയുഷ് ഗോയല്‍ എന്നിവര്‍ നദ്ദയെ സ്വീകരിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്,സുമിത്രമഹാജന്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചുമതല ഏറ്റെടുക്കല്‍ ചടങ്ങ്.

നരേന്ദ്രമോദി മന്ത്രിസഭയില്‍ അമിത് ഷാ അംഗമായതോടെയാണ് പാര്‍ട്ടിയെ നയിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റനെ നിയോഗിച്ചത്. സംഘടന തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ വരെ അമിത് ഷാ അധ്യക്ഷ സ്ഥാനത്തു തുടരും.

Related Articles

Latest Articles