Saturday, June 15, 2024
spot_img

പാപ്പിനിശ്ശേരിയില്‍ വാഹനാപകടം; വടകര സ്വദേശികൾക്ക് ദാരുണാന്ത്യം

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 6.15 ന് പാപ്പിനിശ്ശേരി മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപമാണ് അപകടം. വടകര സ്വദേശികളാണ് മരിച്ചത്.

കെ എല്‍ 18 ആര്‍ 7527 ഓട്ടോയും കെ എ 68. 2719 ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. മരിച്ചവരുടെ പേരുവിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കള്‍ സ്ഥലത്തെത്തിയ ശേഷമേ സ്ഥിരീകരിക്കൂ.

Related Articles

Latest Articles