Tuesday, December 16, 2025

ജേക്കബ് തോമസിന്റെ വക എട്ടിന്റെ പണി; ജയരാജനും പിണറായിയും തമ്മിൽ ഭിന്നത..

ജേക്കബ് തോമസിന്റെ വക എട്ടിന്റെ പണി; ജയരാജനും പിണറായിയും തമ്മിൽ ഭിന്നത..
സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസിൽ നിന്ന് ജേക്കബ് തോമസിനെ ഒഴിവാക്കാൻ വ്യവസായ മന്ത്രി ഇപി ജയരാജന്റെ ശ്രമം. ഷൊർണൂർ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് സിഎംഡി ആയി ജേക്കബ് തോമസിനെ നിയമിച്ചത് ഇടത് സർക്കാരിന്റെ പ്രതികാരം തീർക്കാനായിരുന്നു.അഴിമതിയുടെ കൂത്തരങ്ങായിരുന്നു ഈ സ്ഥാപനം. ഈ അഴിമതിക്ക് പിന്നിലെ കാരണങ്ങളും കാരണക്കാരേയും കണ്ടെത്താൻ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് സിഎംഡി ഉപയോഗിക്കാനാണ് ഇപ്പോഴത്തെ ജേക്കബ് തോമസിന്റെ തീരുമാനം എന്നാണു പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Articles

Latest Articles