jacqueline-fernandez`s-bail-gets-extended
ദില്ലി: സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണവിധേയയായ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ ഇടക്കാല ജാമ്യം ദില്ലി കോടതി നവംബർ 10 വരെ നീട്ടി. ജാക്വിലിൻ അന്വേഷണം നേരിടുന്നത് സുകേഷ് ചന്ദ്രശേഖർ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലാണ്.
എല്ലാ കക്ഷികൾക്കും കുറ്റപത്രവും മറ്റ് പ്രസക്തമായ രേഖകളും നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് കോടതി നിർദ്ദേശിച്ചു. ജാമ്യം ഉൾപ്പെടെയുള്ള ഹർജികളിൽ വാദം കേൾക്കുന്നത് നവംബർ 10ന് പരിഗണിക്കും. ഓഗസ്റ്റ് 17നാണ് നടിയെ കേസിൽ പ്രതിയാക്കി അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്.
സുകേഷ് ചന്ദ്രശേഖർ ഏഴ് കോടിയിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ജാക്വിലിന് സമ്മാനമായി നൽകിയത്. താരത്തിനും കുടുംബാംഗങ്ങൾക്കും അദ്ദേഹം വിലപിടിപ്പുള്ള കാറുകൾ, വിലകൂടിയ ബാഗുകൾ, വസ്ത്രങ്ങൾ, ഷൂകൾ, വിലകൂടിയ വാച്ചുകൾ എന്നിവ സമ്മാനമായി നൽകിയിരുന്നു.
മുൻ ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർ ശിവീന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അദിതി സിംഗ് ഉൾപ്പെടെയുള്ള ഉന്നത വ്യക്തികളെ വഞ്ചിച്ച കേസിലാണ് സുകേഷ് ചന്ദ്രശേഖർ ജയിലിൽ കഴിയുന്നത്. കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിനെ ദില്ലി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ, ചന്ദ്രശേഖറുമായി ആറ് മാസമായി ബന്ധമുണ്ടെന്ന് ജാക്വലിൻ സമ്മതിച്ചു,
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…