അമരാവതി: അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ഞെട്ടിച്ചതിന് പിന്നാലെ ദളിത് വനിതയെ ആഭ്യന്തര മന്ത്രിയാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. പ്രതിപടു നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ മേകതോടി സുചരിതയാണ് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
അമരാവതിയിലെ സെക്രട്ടേറിയറ്റില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ സുചരിത ഉള്‍പ്പടെ 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്ത് തന്നെ ആദ്യമായി അഞ്ച് ഉപമുഖ്യമന്ത്രിമാരും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി, കാപു സമുദായം, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഉപമുഖ്യമന്ത്രിമാര്‍.
ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിതാവ് വൈ എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരിക്കുമ്ബോഴാണ് സംസ്ഥാനത്ത് ആദ്യമായി വനിതാ ആഭ്യന്തര മന്ത്രിയുണ്ടാവുന്നത്. നിലവില്‍ ടി.ആര്‍.എസ് എം.എല്‍.എയായ പി. സബിത ഇന്ദ്ര റെഡ്ഡിയാണ് അന്ന് ആഭ്യന്തര മന്ത്രിയായത്.

