India

ജഗ്ഗി വാസുദേവ് ആർഎസ്എസുകാരൻ !! ; ഇഷ ഫൗണ്ടേഷൻ പരിപാടിയിൽ ഡി കെ ശിവകുമാർ പങ്കെടുത്തത് തെറ്റെന്ന് കോൺഗ്രസ് വിമർശനം

ഇഷ ഫൗണ്ടേഷൻ്റെ സ്ഥാപകനും പ്രമുഖ ആത്മീയ നേതാവുമായ സദ്ഗുരു ആതിഥേയത്വം വഹിച്ച മഹാശിവരാത്രി പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിച്ച് പങ്കെടുത്തതിൽ കർണാടക ഉപമുഖ്യമന്ത്രിയും കർണ്ണാടക കോൺഗ്രസ് അദ്ധ്യക്ഷനുമായ ഡികെ ശിവകുമാറിന് പാർട്ടിക്കുള്ളിൽ നിന്ന് വിമർശനം. ജഗ്ഗി വാസുദേവിന്റെ വീക്ഷണങ്ങൾ ആഎസ്എസ് ആഖ്യാനങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും പാർട്ടി പ്രവർത്തകർക്ക് തെറ്റായ സന്ദേശമാണ് ശിവകുമാർ നൽകിയതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

ഇഷ ഫൗണ്ടേഷന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ തനിക്ക് ആവേശമുണ്ടെന്ന് പറഞ്ഞു ഡി.കെ. ശിവകുമാർ തന്നെ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്ക് വച്ചിരുന്നു . അതിനു പിന്നാലെയാണ് പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകൾ ഉയർന്നത് .

ഒരു മതേതര പാർട്ടിയുടെ പ്രസിഡന്റും ഒരു മതേതര സർക്കാരിന്റെ ഉപമുഖ്യമന്ത്രിയുമായ ശിവകുമാർ രാഹുൽ ഗാന്ധിയെ പരിഹസിക്കുന്നവരോട് പരസ്യമായി നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നത് ശരിയാണോ? എന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.വി. മോഹന്റെ ചോദ്യം .

ചില കോൺഗ്രസ് പ്രവർത്തകരും ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ജഗ്ഗി വാസുദേവ് ​​ഒരു ബിജെപി അനുഭാവിയാണ്. വിളിച്ചതുകൊണ്ട് മാത്രം പോകുന്നത് ശരിയല്ല എന്നാണ് ചില നേതാക്കളുടെ അഭിപ്രായം .

എന്നാൽ ഈ സംഭവവികാസങ്ങൾക്കെല്ലാം ഡി കെ ശിവകുമാർ തന്നെ മറുപടി നൽകി, “ശിവരാത്രി ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ ഞാൻ ഇഷ ഫൗണ്ടേഷൻ പരിപാടിയിലേക്ക് പോകുന്നു” എന്ന് പറഞ്ഞു. എന്നാൽ, സോഷ്യൽ മീഡിയയിൽ ചിലർ ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഈഷ ഫൗണ്ടേഷൻ ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നു. എന്റെ മകൾ കഴിഞ്ഞ തവണ പോയതുപോലെ ഇത്തവണ ഞാൻ പോകുന്നു. എനിക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ല. ജഗ്ഗി വാസുദേവ് ​​നമ്മുടെ മൈസൂരിൽ നിന്നാണ്. അവർ എന്നെ അവരുടെ പരിപാടിയ്‌ക്കായി ക്ഷണിച്ചു. ഇന്ന് ഞാൻ ഈഷാ ഫൗണ്ടേഷന്റെ പരിപാടിക്ക് പോകും ‘ ഡികെ പറഞ്ഞു

B4 Admin

Recent Posts

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

50 minutes ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

1 hour ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

1 hour ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

2 hours ago

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

2 hours ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

3 hours ago