Cinema

സൂപ്പർ താരങ്ങളെല്ലാം ഒന്നിച്ച മാസ് എൻറർടെയിനർ; തീയറ്ററുകളിൽ ആരവം തീർത്ത് ‘ജയിലര്‍’; ഒടിടിയിലേക്കെന്ന് സൂചന, സ്ട്രീമിംഗ് ധാരണയായെന്ന് റിപ്പോർട്ട്

സൂപ്പർ താരങ്ങളെല്ലാം ഒന്നിച്ച ചിത്രം ഒരു മാസ് എൻറർടെയിനർ ആണ് തിയേറ്ററുകളിൽ ആരവം തീർത്ത് നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് രജനികാന്ത് ചിത്രമായ ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്താണ് മുന്നേറുന്നത്. വിവിധ ഭാഷകളിലെ സൂപ്പർ താരങ്ങളെല്ലാം അണിനിരക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
റിലീസ് ചെയ്ത് മൂന്നാം ദിനത്തിൽ തന്നെ 150 കോടി ക്ലബ്ബിലും അഞ്ചാം ദിനത്തിൽ 350 കോടി ക്ലബ്ബിലും ഇടംപിടിച്ചാണ് ജയിലർ കുതിപ്പ് തുടരുന്നു.

ആരാധകർ കാത്തിരുന്ന പഴയ രജനി സ്റ്റൈൽ തന്നെയാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. കൂടാതെ മലയാളത്തിൽ നിന്ന് മോഹൻലാലും കന്നഡയിൽ നിന്ന് ശിവരാജ് കുമാറും ചിത്രത്തിൽ കാമിയോ വേഷത്തിൽ എത്തി തിയേറ്ററുകളിൽ തീപടർത്തുന്നുണ്ട്. വിനായകനാണ് രജനികാന്തിൻറെ വില്ലനായി എത്തുന്നത്. ചിത്രത്തിൻറെ ആദ്യാവസാനം വിനായകൻ തൻറെ നർമ്മം കലർന്ന വില്ലനിസം അതിമാരകമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

തിയേറ്ററുകളിൽ നിറഞ്ഞോടുന്നതിനിടയിൽ ജയിലർ ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. 500 കോടി ക്ലബ്ബിലേയ്ക്ക് കുതിക്കുന്ന ചിത്രം ഏകദേശം ഒരു മാസത്തിന് ശേഷം ഒടിടിയിലെത്തും. ഓഗസ്റ്റ് 10നാണ് ജയിലർ തിയേറ്ററുകളിൽ എത്തിയത്. സെപ്റ്റംബർ 7ന് ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സൺപിക്ചേഴ്സുമായി സഹകരിക്കുന്ന നെറ്റ്ഫ്ലിക്സിലാകും ജയിലർ സ്ട്രീം ചെയ്യുക. തിയേറ്റർ റിലീസ് ചെയ്യുന്ന തമിഴ് ചിത്രങ്ങൾ 28 ദിവസത്തിന് ശേഷമാണ് ഒടിടിയിൽ എത്തുക.

Anusha PV

Recent Posts

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

18 mins ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

45 mins ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

1 hour ago

ഹിന്ദുക്കളെ ഇല്ലാതാക്കുന്ന സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി ! വീഡിയോയ്ക്ക് താഴെ അസഭ്യ വർഷവുമായി നെറ്റിസൺസ്

ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…

1 hour ago

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു… ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

1 hour ago