ലാഹോർ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷവിമർശനവുമായി ജമാ അത്തെ ഇസ്ലാമി തലവൻ (Jamaat-e-Islami) സിറാജുൾ ഹഖ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു ഹഖിന്റെ പ്രതികരണം. ഇമ്രാന്‍ ഖാന്‍ ഒരു അന്താരാഷ്ട്ര തെണ്ടി ആണെന്നും, അയാള്‍ രാജ്യം വിട്ടാലേ പാകിസ്ഥാന്‍ രക്ഷപ്പെടൂ എന്നുമായിരുന്നു ഹഖ് പറഞ്ഞത്.
രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും, ഇമ്രാന്‍ ഖാനും പാകിസ്ഥാനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന വ്യക്തമാഎന്നും, ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ വിടുന്നതാണ് നല്ലതെന്നും ജമാ അത്തെ ഇസ്ലാമി തലവൻ തുറന്നടിച്ചു. കടുത്ത സാമ്പത്തിക തകർച്ചയായിട്ട് കൂടി സാമ്പത്തിക സഹായ പാക്കേജിനായി ഐഎംഎഫിനെ സമീപിക്കില്ലെന്നാണ് ഇമ്രാൻ ഖാൻ അറിയിച്ചത്.
സാമ്പത്തിക തകർച്ചയിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിന് മറ്റ് വഴികൾ തേടുമെന്നാണ് ഇമ്രാൻ ഖാൻ അറിയിച്ചത്. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നത് അടക്കമുള്ള കടുത്ത വ്യവസ്ഥകൾ ഐഎംഎഫ് മുന്നോട്ട് വെച്ച സാഹചര്യത്തിലാണ് ഐഎംഎഫിനെ സമീപിക്കേണ്ടതില്ലെന്ന് പാകിസ്ഥാൻ തീരുമാനിച്ചത്. ഇതിനെതിരെയും രൂക്ഷവിമർശനങ്ങളാണ് പാക് പ്രധാനമന്ത്രി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…