Saturday, May 4, 2024
spot_img

സാമ്പത്തിക രംഗത്ത് കുതിച്ചുയർന്ന് രാജ്യം; വിശദാംശങ്ങള്‍ പുറത്തുവിട്ട് ലോക ബാങ്ക്

ദില്ലി: സാമ്പത്തിക രംഗത്ത് രാജ്യം കുതിച്ചുയരുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നടപ്പ് സാമ്പത്തിക വര്‍ഷം 8.3 ശതമാനവും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8.7 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്.

കഴിഞ്ഞ ചൊവ്വാഴ്ച്ച പുറത്തിറക്കിയ ‘ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്പെക്ട്‌സ്’ റിപ്പോര്‍ട്ടിലാണ് ലോകബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച്, നിലവിലെയും അടുത്ത സാമ്പത്തിക വര്‍ഷത്തിലെയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് അതിന്റെ തൊട്ടടുത്ത അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശക്തമാകുമെന്നാണ്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 9.2ശതമാനം വളര്‍ച്ചയാണ് കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നത്.

എന്നാൽ വീണ്ടും പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക വളര്‍ച്ച കുറയുമെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട്.

വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഡെവലപ്‌മെന്റ് ലെന്‍ഡര്‍, ആഗോള വളര്‍ച്ച 2021ലെ 5.5 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 4.1 ശതമാനമായി കുറയുമെന്ന് പ്രവചിക്കുന്നു.

അതേസമയം രാജ്യത്തെ സംബന്ധിച്ചെടുത്തോളം ലോകബാങ്ക് പ്രവചനങ്ങള്‍ പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള വീണ്ടെടുക്കലിനെ സൂചിപ്പിക്കുന്നു.

21-22 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.5 മുതല്‍ 12.5 ശതമാനം വരെയാകുമെന്ന് മാര്‍ച്ച് 31ന് ബാങ്ക് അറിയിച്ചിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 8 ന് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തിറക്കിയ ആദ്യ മുന്‍കൂര്‍ എസ്റ്റിമേറ്റ് അനുസരിച്ച് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 9.2 ശതമാനം വളരുമെന്ന് പ്രവചിച്ചിട്ടുണ്ട്.

Related Articles

Latest Articles