Sunday, June 16, 2024
spot_img

ഇമ്രാൻ ഖാൻ ഭൂലോക തെണ്ടി!!! തുറന്നടിച്ച് ജമാ അത്തെ ഇസ്ലാമി തലവൻ

ലാഹോർ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷവിമർശനവുമായി ജമാ അത്തെ ഇസ്ലാമി തലവൻ (Jamaat-e-Islami) സിറാജുൾ ഹഖ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു ഹഖിന്റെ പ്രതികരണം. ഇമ്രാന്‍ ഖാന്‍ ഒരു അന്താരാഷ്ട്ര തെണ്ടി ആണെന്നും, അയാള്‍ രാജ്യം വിട്ടാലേ പാകിസ്ഥാന്‍ രക്ഷപ്പെടൂ എന്നുമായിരുന്നു ഹഖ് പറഞ്ഞത്.

രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും, ഇമ്രാന്‍ ഖാനും പാകിസ്ഥാനും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന വ്യക്തമാഎന്നും, ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ വിടുന്നതാണ് നല്ലതെന്നും ജമാ അത്തെ ഇസ്ലാമി തലവൻ തുറന്നടിച്ചു. കടുത്ത സാമ്പത്തിക തകർച്ചയായിട്ട് കൂടി സാമ്പത്തിക സഹായ പാക്കേജിനായി ഐഎംഎഫിനെ സമീപിക്കില്ലെന്നാണ് ഇമ്രാൻ ഖാൻ അറിയിച്ചത്.

സാമ്പത്തിക തകർച്ചയിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിന് മറ്റ് വഴികൾ തേടുമെന്നാണ് ഇമ്രാൻ ഖാൻ അറിയിച്ചത്. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നത് അടക്കമുള്ള കടുത്ത വ്യവസ്ഥകൾ ഐഎംഎഫ് മുന്നോട്ട് വെച്ച സാഹചര്യത്തിലാണ് ഐഎംഎഫിനെ സമീപിക്കേണ്ടതില്ലെന്ന് പാകിസ്ഥാൻ തീരുമാനിച്ചത്. ഇതിനെതിരെയും രൂക്ഷവിമർശനങ്ങളാണ് പാക് പ്രധാനമന്ത്രി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

Related Articles

Latest Articles