India

തനിനിറം കാണിച്ച് ജമാ അത്തെ ഇസ്ലാമി; അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാനില്‍ പ്രതീക്ഷയുണ്ട്, വരാനിരിക്കുന്നത് സമാധാന ഇസ്ലാമിന്റെ നാളുകൾ‘; താലിബാനെ പ്രശംസ കൊണ്ട് മൂടി ജമാ അത്തെ ഇസ്ലാമി ഹിന്ദ്

ദില്ലി: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാനെ പ്രശംസ കൊണ്ട് മൂടി ജമാ അത്തെ ഇസ്ലാമി ഹിന്ദ്. സംഘടനയുടെ ദേശീയ പ്രസിഡന്‍റ് സയ്യിദ് സആദത്തുല്ല ഹുസൈനിയാണ് താലിബാനെ അനുകൂലിച്ച് രംഗത്ത് എത്തിയത്. അഫ്ഗാനിസ്ഥാനില്‍ സുസ്ഥിരമായ ഭരണം വരുവാനുള്ള അവസരമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്.

ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും ഇപ്പോള്‍ താലിബാനു നേരെയാണ്. അവരുടെ നടപടികളും സ്വഭാവവും ലോകം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. സിഖ്, ഹിന്ദു മതവിഭാഗങ്ങള്‍, മറ്റു ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് സമാധാനം ഉറപ്പുവരുത്താന്‍ താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതും ലോകരാഷ്ട്രങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കൂടിയാലോചനയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചതും സ്വാഗതാര്‍ഹമാണെന്നാണ് ജമാ അത്തെ ഇസ്ലാമി ഹിന്ദ് വാദിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണാധികാരികൾ ഇസ്ലാമിക ക്ഷേമ രാഷ്ട്രം എന്ന സങ്കൽപ്പം എന്താണെന്ന് ലോകത്തിന് മനസ്സിലാക്കി കൊടുക്കും. ഭയത്തിൽ നിന്നും ഭീതിയിൽ നിന്നും മുക്തമായ ഒരു ലോകം സൃഷ്ടിക്കാനും എല്ലാവർക്കും തുല്യാവകാശവും പുരോഗതിയും സാക്ഷാത്കരിക്കപ്പെടുന്ന നാളുകളാണ് വരാനിരിക്കുന്നതെന്നും ഹുസൈനി അഭിപ്രായപ്പെട്ടു.

അതേസമയം ഇസ്ലാമിന്റെ ഉദാരവും അനുകമ്പാപൂര്‍ണവുമായ ഭരണവ്യവസ്ഥ ലോകത്തിനു മുമ്പില്‍ പ്രായോഗിക ഉദാഹരണമായി അവതരിപ്പിക്കാനുള്ള അവസരമാണ് നിലവില്‍ വന്നിരിക്കുന്നതെന്ന്, ‘സാമ്രജ്യത്വ ശക്തികള്‍ അഫ്ഗാനില്‍ നിന്നും പഠിക്കണം’ എന്ന പേരില്‍ ജമാ അത്തെ ഇസ്ലാമി ഹിന്ദ് ഔദ്യോഗിക സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.

എന്നാൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ വളരെക്കാലമായി നല്ല ബന്ധമാണ്. ഇത് ശക്തമായി തുടരേണ്ടതുണ്ട്. അഫ്ഗാനിസ്ഥാന്‍റെ വികസനത്തില്‍ അടക്കം ഇന്ത്യ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനായി അഫ്ഗാന്‍ വികസനത്തിലും ഇന്ത്യയ്ക്ക് പങ്കാളിത്തം വഹിക്കാന്‍ നല്ല നയതന്ത്ര ബന്ധം ആവശ്യമാണെന്ന് ഇന്ത്യന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു എന്നും ഈ ഭീകര സംഘടനയെ പിന്തുണച്ചുകൊണ്ട് ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെ പ്രസ്താവനയിൽ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

7 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

8 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

21 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

21 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 day ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

1 day ago