അസം- ജമാത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് പ്രവർത്തകർ അറസ്റ്റില്‍ . മുജാഹിദ്ദീൻ സംഘത്തിലുളള മൂന്ന് പേരാണ് ബാർപെട്ട ജില്ലയിൽ അറസ്റ്റിലായത്.
ഹാഫിസ്പുർ റഹ്മാൻ, യാക്കുബ് അലി, സരിഫുൾ ഇസ്ലാം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സ്വാതന്ത്ര്യ ദിന ചടങ്ങുകൾ നടക്കുന്ന സ്ഥലം ഇവർ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടർന്നായിരുന്നു അറസ്റ്റെന്ന് പോലീസ് പറഞ്ഞു.
സംഘമായി തിരിഞ്ഞ് പൊലീസ് ഇവിടെ പരിശോധന നടത്തി വരികയായിരുന്നു. ബാർപെട്ട മേഖലയിൽ ജമാ അത്ത് മുജാഹിദീൻ ബംഗ്ലാദേശ് പ്രവർത്തകർ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് കർശന നിരീക്ഷണം സ്ഥലത്ത് ഏർപ്പെടുത്തിയിരുന്നു. ഹാഫിസ്പുർ റഹ്മാനെ എട്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…