Friday, December 12, 2025

ജമ്മു കശ്മീർ ഇന്ന് വിധിയെഴുതും; ആദ്യഘട്ടത്തിൽ 24 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ശ്രീനഗർ: ജമ്മു കശ്മീരിൽ ഒന്നാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. 24 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഇന്ന് വിധി എഴുതുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കശ്മീരിലെ കോൺഗ്രസ്‌ മുൻ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാർത്ഥികൾ. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കശ്മീർ താഴ്വരയിലെ പതിനാറും ജമ്മുവിലെ എട്ടും മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. വാശിയേറിയ പോരാട്ടം നടക്കുന്ന ദക്ഷിണ കശ്മീരിലെ കുൽഗാം, പുൽവാമ, ഷോപിയാൻ, അനന്ത് നാഗ് തുടങ്ങിയ ഇടങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പില്‍ 23.37 ലക്ഷം പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളെല്ലാം മത്സരരംഗത്തുണ്ട്.

Related Articles

Latest Articles