ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് കോണ്‍വോയ്ക്ക് നേരെ സ്ഫോടക വസ്തു നിറച്ച കാർ ഓടിച്ച് കയറ്റിയത് പുൽവാമ സ്വദേശിയായ അദിൽ അഹമ്മദ് ധര്‍. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ ചാവേറാണ് അദിൽ അഹമ്മദ്. പുല്‍വാമയിലെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിക്കുന്നതിനായി ആറ് മാസമായി ഇയാള്‍ പരിശീലനം നേടിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അപകടത്തിന് ശേഷം പുറത്ത് വിടാനുള്ള വീഡിയോ തയ്യാറാക്കിയ ശേഷമാണ് അദില്‍ അഹമ്മദ് ധര്‍ ആക്രമണത്തിന് തയ്യാറെടുത്തത്. ജെയ്ഷെ മുഹമ്മദിന്‍റെ സംഘത്തിലുള്ള ആളാണെന്ന് തെളിയിക്കാന്‍ ജെയ്ഷയുടെ പോസ്റ്റര്‍ പശ്ചാത്തലത്തിലുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഈ വീഡിയോ പുറത്ത് വരുമ്പോഴേയ്ക്കും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കും എന്ന് വീഡിയോയില്‍ അദില്‍ മുഹമ്മദ് ധര്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ജെയ്ഷെയില്‍ ചേര്‍ന്നതെന്നും ഇപ്പോഴാണ് ജെയ്ഷയില്‍ ചേര്‍ന്നതിന് അര്‍ത്ഥമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതെന്നും ഇത് കശ്മീരിലെ ജനതയ്ക്കുള്ള അവസാന സന്ദേശമെന്നുമാണ് ഇയാളുടെ വീഡിയോ സന്ദേശം.
ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന സിആര്‍പിഎഫ് കോണ്‍വോയ്ക്ക് നേരെയായിരുന്നു ഭീകരാക്രമണമുണ്ടായത്. 78 ബസുകളുണ്ടായിരുന്ന വാഹനവ്യൂഹത്തിലേക്ക് ഭീകരന്‍ 350 കിലോയിലധികം സ്ഫോടകവസ്തു നിറച്ച സ്കോര്‍പിയോ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു. സ്ഫോടനത്തിൽ 44 ജവാൻമാരാണ് വീരമൃത്യുവരിച്ചത്.
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…