Sunday, December 21, 2025

ജമ്മുവില്‍ നിന്ന് പിടികൂടിയത് ഒന്നരക്കോടിയുടെ ഹെറോയിൻ; രണ്ട് ഭീകരര്‍ സൈന്യത്തിന്റെ പിടിയില്‍

ശ്രീനഗര്‍: ജമ്മുവില്‍ നിന്ന് ഒന്നരക്കോടിയുടെ മയക്കുമരുന്നുമായി രണ്ട് ഭീകരരെ സൈന്യം പിടികൂടി. ജമ്മുകാശ്മീരിലെ ബാരാമുള്ളയിലാണ് 1.5 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ട് ഭീകരര്‍ പിടിയിലായത്. വളരെ സാഹസികമായി സൈന്യവും ജമ്മു കാശ്മീര്‍ പോലീസും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഭീകരര്‍ പിടിയിലായത്.

ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. പിടികൂടിയ ഭീകരര്‍ക്കെതിരെ യുഎപി ആക്‌ട്, എന്‍ഡിപിഎസ് ആക്‌ട്, ആയുധ നിയമം എന്നീ നിയമങ്ങള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാരാമുള്ള പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Articles

Latest Articles