The terrorists who tried to enter the country through the border in Jammu and Kashmir were retaliated against; Army killed two terrorists
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവേട്ട അവസാനിപ്പിക്കാതെ സുരക്ഷാസേന. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. അവന്തിപ്പോരയിലെ രാജ്‌പോരയിൽ രാത്രിയോടെയാണ് ഭീകരരെ വധിച്ചത്.
ഷോപ്പിയാൻ സ്വദേശികളായ ഷാഹിദ് റാത്തർ, ഉമർ യൂസഫ് എന്നിവരെയാണ് വധിച്ചിരിക്കുന്നത്. ലുർഗാം ത്രാൽ സ്വദേശിയായ ഷക്കീല, സർക്കാർ ജീവനക്കാരനായ ജാവിദ് അഹമ്മദ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികളാണ് ഇരുവരും. ഇതിന് പുറമേ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഭീകരാക്രമണ കേസുകളിലും ഇവർ പ്രതികളാണ്.
ഇവരുടെ പക്കൽ നിന്നും രണ്ട് എകെ 47 തോക്കുകൾ സ്‌ഫോടക വസ്തുക്കൾ, രഹസ്യ രേഖകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സുരക്ഷാ സേന സംശയിക്കുന്നത്. ഇവർക്കായി പരിശോധന നടത്തുകയാണ്. ഇന്നലെ വൈകീട്ടോടെയാണ് മേഖലയിൽ സുരക്ഷാ സേന ഭീകസറുമായി ഏറ്റുമുട്ടി തുടങ്ങിയത്.
ജമ്മു കശ്മീരിൽ സുരക്ഷാ സേന ഭീകരവേട്ട ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ നിരവധി ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ഇന്നലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇവരുമായി ബന്ധമുള്ളവരെയാണോ ഇന്ന് വധിച്ചത് എന്ന കാര്യം അന്വേഷിച്ചുവരികയാണ്.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…