jammu kashmir
ശ്രീനഗർ: ജമ്മു കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ദേശീയ വികാരം അലയടിക്കുന്നു. ഹർ ഘർ തിരംഗ സന്ദേശവുമായി നടന്ന പരിപാടികളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ആവേശത്തോടെ ദേശീയ പതാകയുമായി എത്തിയത്. സ്‌കൂളുകളിലും പൊതു മൈതാനങ്ങളിലും വിദ്യാർത്ഥികൾക്കൊപ്പം പ്രദേശവാസികളും അണിനിരക്കുന്നു.
ഹിസ്ബുൾ മുജാഹിദ്ദീൻ കമാന്റർ ബുർഹാൻ വാനിയുടെ പട്ടണമായ ത്രാളിലെ പരിപാടിയിൽ ആയിരത്തിലേറെ വിദ്യാർത്ഥികളാണ് ദേശീയപതാക ഏന്തി പങ്കെടുത്തത്. 2016ലാണ് ഹിസ്ബുൾ മുജാഹിദ്ദീൻ കമാന്റർ ബുർഹാൻ വാനിയെ സൈന്യം വധിച്ചത്.
ഒരു സമയത്ത് ഏറ്റവുമധികം ഭീകരർ തമ്പടിച്ചിരുന്ന പ്രദേശമാണ് ത്രാൾ. ഹിസ്ബുൾ മുജാഹിദ്ദിന്റേയും ജയ്‌ഷെ മുഹമ്മദിന്റേയും കേന്ദ്രവുമായിരുന്നു. വിഘടവാദി നേതാ ക്കളുടെ ആസ്ഥാനമായിരുന്ന പ്രദേശമാണ് ഇന്ന് ഇന്ത്യയുടെ കരുത്തിനായി ജയ് ഹിന്ദ് വിളികളോടെ ഉണർന്നിരിക്കുന്നത്.
സ്‌കൂളുകളിലെ വിദ്യാർത്ഥികൾ സൈനികർക്കൊപ്പം മൈതാനങ്ങളിൽ അണിനിരന്നു. പടുകൂറ്റൻ ദേശീയ പതാകയുമായി നിരത്തുകളിലൂടെ നടന്ന റാലിയിൽ പ്രദേശവാസികളും ആവേശത്തോടെയാണ് പങ്കുചേർന്നത്.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…