Monday, April 29, 2024
spot_img

ജമ്മു കാശ്മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; അന്വേഷണം ഊർജ്ജിതമാക്കാനൊരുങ്ങി സേന

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ പോലീസ്. ഇന്ത്യൻ വ്യോമ അതിർത്തിയിൽ പലതവണയായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്.

ജമ്മു കാശ്മീരിലെ സാംബയിലെ മംഗു ചക് എന്ന സ്ഥലത്ത് പറന്നു നടക്കുന്ന ഡ്രോൺ പ്രദേശവാസികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു. വിവരം ലഭിച്ച ഉടനെ പോലീസും, സൈന്യവും ചേർന്ന് തെരച്ചിൽ ആരംഭിച്ചു.

ജൂലൈ 4 ന് ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയായ രാജ്‌പുരയിൽ സമാന സംഭവം നടന്നിരുന്നു. വിവിധ കേന്ദ്ര ഏജൻസികൾ ആൻ തെരച്ചിൽ നടത്തിയിരുന്നു. പക്ഷെ യാതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

Related Articles

Latest Articles