Friday, December 12, 2025

ജമ്മു കശ്മീരിലും ലഡാക്കിലും ഇനി ആർക്കും ഭൂമി വാങ്ങാം; തടസങ്ങൾ നീക്കി കേന്ദ്രസർക്കാർ

ദില്ലി: ജമ്മു കശ്മീരിലും ലഡാക്കിലും പുതിയ ഭൂനിയമങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. ഇത് പ്രകാരം ഇന്ത്യയിലെ പൗരന്മാർക്ക് ആർക്കും ജമ്മു കശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങാനാവും. നേരത്തെ ഭരണഘടനയിലെ 370ാം അനുച്ഛേദം പ്രകാരം ജമ്മു കശ്മീർ സ്വദേശികൾക്ക് മാത്രമായിരുന്നു ഇവിടെ ഭൂമി വാങ്ങാൻ അനുവാദം ഉണ്ടായിരുന്നത്.

2019 ആഗസ്റ്റ് അഞ്ചിനാണ് അനുച്ഛേദം പിൻവലിച്ച് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. 11 കേന്ദ്രനിയമങ്ങൾ ഈ രണ്ട് പ്രദേശങ്ങളിലും പ്രാബല്യത്തിൽ വരുമെന്ന് ഈ മാസം ആദ്യം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

ടൂറിസം രംഗത്തിന് ഏറെ സാധ്യതകളുള്ള ജമ്മു കശ്മീരിൽ പുതിയ നിയമ ഇളവുകൾ വ്യാപാര-വാണിജ്യ സാധ്യതകൾ തുറന്നിടുന്നതാണ്. സാമ്പത്തികമായ മുന്നേറ്റത്തിലൂടെ പ്രദേശത്ത് ഭീകരവാദത്തിന്റെ സ്വാധീനം കുറയ്ക്കാനാവുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. പുതിയ നിയമങ്ങൾ വഴി കാർഷിക-വ്യാവസായ-ടൂറിസം രംഗങ്ങളിൽ കശ്മീരിന് വൻ കുതിപ്പ് നേടാനാവുമെന്നാണ് വാണിജ്യ ലോകത്തിന്റെ പ്രതീക്ഷ.

Related Articles

Latest Articles