ശ്രീനഗർ: കശ്മീരിൽ വീണ്ടും (Jammu Terrorist Attack) ഏറ്റുമുട്ടൽ. സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കുൽഗാമിലെ രെദ്വാനി മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് മേഖലയിൽ പരിശോധന നടത്തിയത്. തുടർന്ന് നടത്തിയ ഏറ്റുമുട്ടലിനിടെ ഭീകരിലൊരാൾ സമീപത്തെ വീട്ടിൽ ഒളിച്ചിരുന്ന് സേനയ്‌ക്ക് നേരെ വെടിയുതിർത്തു.എന്നാൽ പ്രത്യാക്രമണം നടത്തി സേന ഭീകരരെ വധിക്കുകയായിരുന്നു.
അതേസമയം പ്രദേശത്ത് ഭീകരർക്കായി സൈന്യത്തിന്റെ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇവിടെ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇതിനിടെ ഇന്നലെ ഷോപ്പിയാനിലെ ഉസ്റാംപത്രിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും സൈന്യം വധിച്ചിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത ജില്ലാ കമാൻഡറായ ഫിറോസ് അഹമ്മദ് ധാർ ആണ് കൊല്ലപ്പെട്ടത്. സുരക്ഷാസേനയുടെ വാഹനങ്ങൾക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങളിൽ ഉൾപ്പെടെ പങ്കുളള ഭീകരനാണ് ഇയാൾ. ഈ കൊടുംഭീകരനെ പിടികൂടിയതിനു പിന്നാലെ സേന മേഖലയിൽ ജാഗ്രത കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…