ശ്രീനഗര്‍ : ജമ്മു-കശ്മീരിലെ ബാരമുള്ളയിലെ സോപോറില്‍ സലൂര വനമേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ഏറ്റമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ഇന്നലെ ആരംഭിച്ച ഏറ്റുമുട്ടല്‍ പ്രദേശത്ത് തുടരുകയാണ്. പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടൻ തന്നെ സൈന്യം പ്രദേശം വളയുകയും തിരിച്ചടിക്കുകയുമായിരുന്നു. വനമേഖലയില്‍ ഇപ്പോഴും ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം.
രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ്, ജമ്മു-കശ്മീര്‍ പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തിയത്.

