രാജ്യം സ്വതന്ത്രമായതിന്റെ 75-ാം വാർഷിക ആഘോഷത്തിൽ പങ്കാളികളായി ഇന്ത്യയിലെ കലാകാരന്മാർ. 75 ഓളം കലാകാരന്മാരാണ് ഇതിന്റെ ഭാഗമായി ‘ജയ ഹേ 2.0’ എന്ന മ്യൂസിക്കൽ വീഡിയോയിൽ അണിനിരന്നിരിക്കുന്നത്. സൗരേന്ദ്രോ മുള്ളിക്കും സൗമ്യോജിത് ദാസും ചേർന്ന് സംഗീത സംവിധാനം ചെയ്ത മ്യൂസിക്കൽ വീഡിയോയാണ് ഇത്.
ഗാന പ്രകാശന ചടങ്ങിൽ അംബുജ നിയോട്ടിയ ചെയർമാൻ ഹർഷവർദ്ധൻ നിയോട്ടിയ, സൗരേന്ദ്രോ മുള്ളിക്, സൗമ്യോജിത് ദാസ് ,അനുപം റോയ്, സോംലത ആചാര്യ ചൗധരി, രൂപം ഇസ്ലാം, എന്നിവർ പങ്കെടുത്തു. ജയ ഹേ 2.0 അവതരിപ്പിച്ചത് ഹർഷവർദ്ധൻ നിയോട്ടിയാണ്. ജന ഗണ മനയുടെ മുഴുവൻ അഞ്ച് ശ്ലോകങ്ങളുടെ ഒരു ചിത്രീകരണമാണ് ഇത്.
” ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷത്തിലാണ് ഞാൻ ജനിച്ചത്. അതിനാൽ എനിക്ക് അഭിമാനം ഉണ്ട്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കാൻ ഈ പ്രോജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു വലിയ അംഗീകാരമാണ്.” ഉഷ ഉതുപ്പ് പറഞ്ഞു.
ആശാ ഭോസ്ലെ, അംജദ് അലി ഖാൻ, ഹരിപ്രസാദ് ചൗരസ്യ, ഹരിഹരൻ, റാഷിദ് ഖാൻ, അജോയ് ചക്രബർത്തി, ശുഭ മുദ്ഗൽ, അരുണാ സായിറാം, എൽ. സുബ്രഹ്മണ്യം, തുടങ്ങിയ സംഗീത രംഗത്തെ മുതിർന്നവരും ശിവമണി, ബോംബെ ജയശ്രീ, ഉദിത് നാരായൺ, ശ്രേയ ഘോഷാൽ, മഹേഷ് കാലെ, അമൻ അലി ബംഗഷ്, അയാൻ അലി ബംഗഷ്, ഉഷാ ഉതുപ്പ്, സോംലത ആചാര്യ ചൗധരി, പാർവതി ബാവുൾ, അനുപം റോയ്, രൂപം ഇസ്ലാം എന്നിവരൊക്കെ ജയ ഹേ 2.0 യ്‌ക്കായി സഹകരിച്ച 75 കലാകാരന്മാരിൽ ഉൾപ്പെടുന്നു. ഇത് കൂടാതെ കേരളത്തിൽ നിന്നും കെ എസ് ചിത്ര , സുജാത മോഹൻ, ശ്വേത മോഹൻ , ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ഈ സംഗീതാർച്ചനയിൽ പങ്കാളികളായി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…