ദില്ലി : സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സുരക്ഷ ഉറപ്പാക്കുന്നതിനായി ദില്ലിയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ രണ്ട് പേർ പിടിയിൽ.13 കവർച്ച കേസുകളിലെ പ്രതികളാണ് പിടിയിലായവരെന്ന് പോലീസ് വ്യക്തമാക്കി. ദില്ലിയിലെ ലക്ഷ്മൺ പുരി നബി കരീം നിവാസിയായ രൂപേഷ് എന്ന ഫർമാൻ, നയീം ഗോലു എന്നിവരെയാണ് മഹിപാൽപൂരിലെ ഹോട്ടലുകളിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് ആറ് മൊബൈൽ ഫോണുകൾ, പിസ്റ്റൾ, രണ്ട് ലൈവ് കാട്രിഡ്ജുകൾ, ഒരു ബട്ടൺ ഘടിപ്പിച്ച കത്തി, രണ്ട് കഠാരകൾ, ഒരു മോട്ടോർ സൈക്കിൾ എന്നിവ പോലീസ് കണ്ടെടുത്തു.
ഡൽഹിയിലെ പ്രസാദ് നഗർ കേസിൽ ഇടക്കാല ജാമ്യത്തിലിറങ്ങിയ ആളാണ് അറസ്റ്റിലായ ഫർമൻ എന്ന് ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായി. 2021 ജൂൺ മുതൽ ജാമ്യത്തിലായിരുന്നു. ഇയാളുടെ സഹായി ആണ് അറസ്റ്റിലായ നയീം ഗോലുവും. ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി .
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യത്തോട്ടാകെ ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ ഹോട്ടലുകളിലും റെയിൽവേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും തുടങ്ങിയ ഇടങ്ങളിൽ പരിശോധനകളും പോലീസ് ശക്തമാക്കി.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…