jayaram
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വം. വമ്പന്‍ താര നിര അണിനിരക്കുന്ന ചിത്രത്തില്‍ ജയറാമും കാര്‍ത്തിയും പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ജയറാമിന്റെ ഡെഡിക്കേഷന്‍ കണ്ട് പഠിക്കേണ്ടതാണെന്ന് പറയുകയാണ് കാര്‍ത്തി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന പൊന്നിയിന്‍ സെല്‍വന്റെ കേരള ലോഞ്ചിലാണ് കാര്‍ത്തി ജയറാമിനെ കുറിച്ച് മനസ് തുറന്ന് സംസാരിച്ചത്. ജയറാം സാറിന്റെയൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വളരെ നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കഥാപാത്രത്തിനായി അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ ഒരു പാഠം തന്നെയാണ് എന്നും കാര്‍ത്തി വ്യക്തമാക്കി.
സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ചാണ്. ഒരുമിച്ച് യാത്ര ചെയ്യുന്ന സീന്‍ ഒക്കെയുണ്ട്. അദ്ദേഹവുമായുള്ള ഇന്ററാക്ഷന്‍ വളരെ മികച്ചതായിരുന്നു. ജയറാം സാര്‍ കഥാപാത്രത്തിന് വേണ്ടി തയാറാകുന്നത് തന്നെ ഞങ്ങള്‍ക്ക് പ്രചോദനമുണ്ടാക്കുന്നതായിരുന്നു. കഥാപാത്രത്തിനായി എല്ലാ ദിവസവും അദ്ദേഹത്തിന് തല മുണ്ഡനം ചെയ്യണം.
മാത്രമല്ല, നോവലില്‍ അദ്ദേഹത്തിന്റെ കഥാപാത്രം ഒരു കുള്ളനാണ്. അതുകോണ്ടുതന്നെ കാല് മടക്കിവച്ചാണ് നില്‍ക്കേണ്ടത്. ഒപ്പം കാല്‍ അങ്ങനെതന്നെ വെച്ച് ഓടുകയും കുതിര സവാരി ചെയ്യുകയും വേണം. അതെല്ലാം നന്നായി ചെയ്തുവെന്നും കാര്‍ത്തി വ്യക്തമാക്കി. ജയറാമിന്റെ ആ ഡെഡിക്കേഷന്‍ തനിക്കും ജയം രവിയ്ക്കുമൊക്കെ ഒരു പാഠമായിരുന്നുവെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…