മോദിയെ പുകഴ്ത്തി ജയ്‌റാം രമേശും: എപ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നത് ഗുണംചെയ്യില്ല
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്ത്. മോദിയെ എല്ലായ്‌പോഴും കുറ്റപ്പെടുത്തുന്നത് ഗുണകരമാകില്ലെന്നാണ് അദ്ദേഹം പറഞ്ഞു. മോദിയുടെ ഭരണ മാതൃക പൂര്‍ണമായും മോശമള്ള. അദ്ദേഹത്തിന്റെ പ്രവൃത്തികളെ എല്ലായ്‌പോഴും തള്ളിക്കളയേണ്ട കാര്യമില്ലെന്നും ദില്ലിയിൽ ഒരു പുസ്തക പ്രകാശന വേളയില്‍ സംസാരിക്കവെ ജയ്‌റാം രമേശ് വ്യക്തമാക്കി.
2014 മുതല്‍ 2019വരെയുള്ള കാലയളവില്‍ മോദി ചെയ്തത് എന്തെക്കെയാണെന്ന് പരിശോധിക്കേണ്ട സമയമാണിത്. 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 37.4 ശതമാനം വോട്ടുകളും എന്‍ഡിഎ മൊത്തത്തില്‍ 45 ശതമാനം വോട്ടുകളും നേടി. ഈ വിധത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ മോദിയെ സഹായിച്ചതെന്താണെന്ന് പരിശോധിക്കണമെന്നും ജയ്‌റാം രമേശ് പറഞ്ഞു.
ഇതിനു മുന്‍പ് ആരും ചെയ്തിട്ടില്ലാത്തതും ജനങ്ങള്‍ അംഗീകരിക്കുന്നതുമായ കാര്യങ്ങളാണ് മോദി ചെയ്യുന്നത് എന്ന കാര്യം തിരിച്ചറിയാതെ നമുക്ക് അദ്ദേഹത്തെ നേരിടാനാവില്ല. എല്ലായ്‌പോഴും മോദിയെ കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തെ ശരിയായി ചെറുക്കാനാവില്ല. മോദിയുടെ ഭരണനിര്‍വഹണ രീതി സൃഷ്ടിച്ചിട്ടുള്ള സാമൂഹ്യ ബന്ധങ്ങള്‍ വളരെ സവിശേഷതകള്‍ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സംസ്ഥാന നേതാക്കളുടെ നിര ! രാജീവ് ചന്ദ്രശേഖറും, സുരേഷ് ഗോപിയും, സുരേന്ദ്രനും, വി മുരളീധരനും…
കോഴിക്കോട് സ്വന്തം പങ്കാളിയെ ക്രൂരമായി പീഡിപ്പിച്ച ഷാഹിദ് റഹ്മാൻ ലഹരിക്കടിമയോ അതോ കേരള സമൂഹത്തിൽ നിശബ്ദമായി പടർന്നു പിടിക്കുന്ന ഒരു…
പകൽ മുഴുവൻ ഇന്നയാൾ ആയിരിക്കും തിരുവനന്തപുരം മേയർ എന്ന് മാദ്ധ്യമങ്ങൾ ഉറപ്പിച്ചു പറഞ്ഞു. വൈകുന്നേരം ആയപ്പോഴേക്കും ബിജെപി പതിവ് പോലെ…
ഒരു പ്രാദേശിക ശക്തി എന്നതിലുപരി, ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു 'വിശ്വഗുരു' എന്ന നിലയിലേക്കാണ് ഭാരതത്തിന്റെ പ്രയാണം. ഈ…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ വാർഷിക റിപ്പോർട്ട്. ബംഗ്ലാദേശ്,…
നമ്മുടെ ജീവിതത്തിൽ വിജയം കൈവരിക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് പലപ്പോഴും അലസതയാണ്. ഇത് മാറ്റിവെച്ച് കൃത്യമായ പ്ലാനിംഗോടെ മുന്നോട്ട്…