Categories: FeaturedInternational

പ്രിയങ്ക ചോപ്രയെ യൂണിസെഫ് ഗുഡ് വിൽ അംബാസഡർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പാക്കിസ്ഥാൻ : യു എ ന്നിന് കത്ത് നൽകി

ദില്ലി: ശിശുസംരക്ഷണത്തിനായുള്ള യുഎന്‍ ഏജന്‍സിയായ യൂണിസെഫിന്റെ ഗുഡ്വില്‍ അംബാസഡര്‍ സ്ഥാനത്തു നിന്നും പ്രിയങ്ക ചോപ്രയെ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍. ഈ ആവശ്യം ഉന്നയിച്ച പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ പ്രിയങ്ക പരസ്യമായി അംഗീകരിക്കുകയും പ്രതിരോധമന്ത്രി രാജ്‌നാഥ സിംങ്ങ് പാക്കിസ്ഥാന് നല്‍കിയ താകീതിനെ പിന്തുണക്കുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഗുഡ്വില്‍ അംബാസഡര്‍ സ്ഥാനത്തു നില്‍ക്കുമ്പോള്‍ പ്രിയങ്ക ഉയര്‍ത്തിപിടിക്കേണ്ടത് സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും തത്വങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാൻ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരിന്‍ മസാരി ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചത്

പ്രധാനമന്തി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനെയും അവഹേളിച്ചുകൊണ്ടുള്ളതാണ് കത്ത്. ഇതിൽ പ്രിയങ്കയുടെ ഗുഡ്വില്‍ അംബാസഡര്‍ പദവിയെയും ചോദ്യം ചെയ്യുന്നുണ്ട്. ബിജെപി സര്‍ക്കാരിന്റെ നയങ്ങളെല്ലാം വംശീയ ഉന്മൂലനം, വംശീയത, ഫാസിസം, വംശഹത്യ എന്നിവ സംബന്ധിച്ച നാസി സിദ്ധാന്തത്തിന് സമാനമാണ്. ഇന്ത്യയുടെനിലപാടിനെ പ്രിയങ്ക ചോപ്ര പരസ്യമായി അംഗീകരിച്ചെന്നും ഇന്ത്യന്‍ പ്രതിരോധ മന്ത്രി പാകിസ്ഥാന് നല്‍കിയ ആണവ ഭീഷണിയെ പിന്തുണച്ചെന്നും കത്തില്‍ പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ ഗുഡ്വില്‍ അംബാസഡര്‍ എന്ന നിലയില്‍ പ്രിയങ്ക ഉയര്‍ത്തിപ്പിടിക്കേണ്ട സമാധാനത്തിന്റെയും സല്‍സ്വഭാവത്തിന്റെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ഇതെല്ലാം. അംബാസഡര്‍ സ്ഥാനത്ത് നിന്ന് പ്രിയങ്കയെ നീക്കം ചെയ്തില്ലെങ്കില്‍ അത് സമാധാനത്തിന്റെ ഗുഡ്വില്‍ അംബാസഡര്‍ എന്ന ആശയത്തെ ആഗോളതലത്തില്‍ തന്നെ പരിഹാസ്യക്കുമെന്നും പാകിസ്ഥാൻ മനുഷ്യാവകാശ വകുപ്പ് മന്ത്രി വ്യക്തമാക്കി.

admin

Recent Posts

മുതലപ്പൊഴിയിലെ അപകടങ്ങൾ !ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…

7 hours ago

പ്രവാസികളെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ! ഒമാനില്‍ നിന്നുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി

ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…

8 hours ago

മോദിയുടെ വിജയം ഉറപ്പിച്ചു ! ചിലരൊക്കെ വോട്ടിങ് യന്ത്രത്തെ പഴി പറഞ്ഞു തുടങ്ങി |OTTAPRADHAKSHINAM|

ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും |MODI| #modi…

8 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്ലാ-ക്ക്-മെ-യി-ലിം-ഗ് പദ്ധതി |

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

8 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്്ളാക്ക് മെയിലിംഗ് പദ്ധതി

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

8 hours ago

വേനൽമഴയിൽ കഷ്ടത്തിലായി കെഎസ്ഇബി !സംസ്ഥാനത്തുടനീളം പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നു; നഷ്ടം 48 കോടിയിലേറെയെന്ന് പ്രാഥമിക കണക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും…

9 hours ago