Wednesday, May 15, 2024
spot_img

രാഹുലിനെതിരെ ഒളിയമ്പുമായി ജയറാം രമേശ് :എപ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നത് ഗുണം ചെയ്യില്ല

മോദിയെ പുകഴ്ത്തി ജയ്‌റാം രമേശും: എപ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നത് ഗുണംചെയ്യില്ല

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്ത്. മോദിയെ എല്ലായ്‌പോഴും കുറ്റപ്പെടുത്തുന്നത് ഗുണകരമാകില്ലെന്നാണ് അദ്ദേഹം പറഞ്ഞു. മോദിയുടെ ഭരണ മാതൃക പൂര്‍ണമായും മോശമള്ള. അദ്ദേഹത്തിന്റെ പ്രവൃത്തികളെ എല്ലായ്‌പോഴും തള്ളിക്കളയേണ്ട കാര്യമില്ലെന്നും ദില്ലിയിൽ ഒരു പുസ്തക പ്രകാശന വേളയില്‍ സംസാരിക്കവെ ജയ്‌റാം രമേശ് വ്യക്തമാക്കി.

2014 മുതല്‍ 2019വരെയുള്ള കാലയളവില്‍ മോദി ചെയ്തത് എന്തെക്കെയാണെന്ന് പരിശോധിക്കേണ്ട സമയമാണിത്. 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 37.4 ശതമാനം വോട്ടുകളും എന്‍ഡിഎ മൊത്തത്തില്‍ 45 ശതമാനം വോട്ടുകളും നേടി. ഈ വിധത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ മോദിയെ സഹായിച്ചതെന്താണെന്ന് പരിശോധിക്കണമെന്നും ജയ്‌റാം രമേശ് പറഞ്ഞു.

ഇതിനു മുന്‍പ് ആരും ചെയ്തിട്ടില്ലാത്തതും ജനങ്ങള്‍ അംഗീകരിക്കുന്നതുമായ കാര്യങ്ങളാണ് മോദി ചെയ്യുന്നത് എന്ന കാര്യം തിരിച്ചറിയാതെ നമുക്ക് അദ്ദേഹത്തെ നേരിടാനാവില്ല. എല്ലായ്‌പോഴും മോദിയെ കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തെ ശരിയായി ചെറുക്കാനാവില്ല. മോദിയുടെ ഭരണനിര്‍വഹണ രീതി സൃഷ്ടിച്ചിട്ടുള്ള സാമൂഹ്യ ബന്ധങ്ങള്‍ വളരെ സവിശേഷതകള്‍ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles