India

ജെല്ലിക്കെട്ട്:പിടിച്ചുകെട്ടുന്നതിനിടെ പരിക്കേറ്റത് 95 പേർക്ക്! രണ്ട് കാളകൾ ചത്തു

ചെന്നൈ: ജെല്ലിക്കെട്ടിൽ കാളകളെ പിടികൂടുന്നതിനിടെ 95 പേർക്ക് പരിക്കേറ്റു.തമിഴ്നാട്ടിലെ പല്ലവരായൻ പെട്ടിയിൽ നടന്ന ജെല്ലിക്കെട്ടിലാണ് പരിക്കേറ്റത്.മത്സരത്തിനെത്തിച്ച രണ്ടു കാളകളും ചത്തു. കൊവിഡിനെ തുടർന്ന് രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് പല്ലവരായൻ പെട്ടിയിൽ ജെല്ലിക്കെട്ട് നടത്തിയത്.

വിവിധ ജില്ലകളിൽ നിന്നായി 585 കാളകളെയാണ് മത്സരത്തിനെത്തിച്ചത്. കാളകളെ മുതുകിൽ പിടിച്ചു നിർത്താൻ നാനൂറോളം മത്സരാർത്ഥികളുമുണ്ടായിരുന്നു. ഒരു മണിക്കൂർ വീതമുള്ള ഓരോ റൗണ്ടിലും അൻപത് പേർ വീതമാണ് കളത്തിലിറങ്ങിയത്. കാളകളെ ഉപദ്രവിക്കില്ലെന്ന് തേനി ജില്ല കളക്ടർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റു ചൊല്ലിയാണ് മത്സരാർത്ഥികൾ കളത്തിലിറങ്ങിയത്. എന്നാൽ കാളകളെ പിടിച്ചു നിർത്താനുള്ള ശ്രമത്തിനിടെയാണ് ആളുകൾക്ക് പരുക്കേറ്റത്.ഗരുതരമായി പരുക്കേറ്റ ഒരാളെ തേനി മെഡിക്കൽ കോളജിലും മറ്റുള്ളവരെ സമീപത്തെ സർക്കാർ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മത്സരത്തിനു ശേഷം ഗ്രൗണ്ടിലേക്ക് മാറ്റുന്നതിനിടെ രണ്ടു കാളകൾ തമ്മിലുണ്ടായ കുത്തിൽ പരുക്കേറ്റാണ് കാളകളിലൊന്ന് ചത്തത്.

മറ്റൊരെണ്ണം ഉമസ്ഥനെ വെട്ടിച്ച് ഓടിയപ്പോൾ പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു. കാളകളെയും മത്സരാർത്ഥികളെയും കർശന പരിശോധനക്ക് ശേഷമാണ് പ്രവേശിപ്പിച്ചത്. സുരക്ഷക്കായി തേനി ജില്ലാ പോലീസ് മേധാവിയുടെ നേൃത്വത്തിൽ 750 ഓളം പോലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരുന്നത്.

anaswara baburaj

Recent Posts

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

9 mins ago

സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിൽ ! സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ദിവസം…

35 mins ago

പിന്നിൽ അമേരിക്കയും സൗദിയും കൂടി നടത്തിയ ഗൂഢാലോചനയോ ?

അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…

50 mins ago

ഐ എസിന്റെ ഭീകരാക്രമണ പദ്ധതി പൊളിച്ച് ഗുജറാത്ത് പോലീസ്! ശ്രീലങ്കൻ പൗരന്മാരായ നാല് ഭീകരർ അഹമ്മദാബാദിൽ പിടിയിൽ

അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ​ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…

1 hour ago

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

2 hours ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

2 hours ago