Monday, December 22, 2025

ജെസ്‌ന തിരോധാനക്കേസ് !മുണ്ടക്കയത്തെ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി സിബിഐ ! മൊഴിയെടുക്കൽ നീണ്ടു നിന്നത് രണ്ട് മണിക്കൂർ

ജെസ്‌ന തിരോധാനക്കേസില്‍ സിബിഐ അന്വേഷണ സംഘം മുണ്ടക്കയത്തെ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി. രണ്ട് മണിക്കൂറോളമെടുത്താണ് ഇവരുടെ വിശദമായ മൊഴിയെടുത്തത്. പറയാനുള്ളതെല്ലാം അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തല്‍ നടത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്നും ജീവനക്കാരി പറഞ്ഞു

കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജെസ്നയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നായിരുന്നു മുൻ ജീവനക്കാരി ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തിയത്. ഒരു യുവാവ് ജെസ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നതായും പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടതോടെയാണ് ജെസ്‌നയെ തിരിച്ചറിഞ്ഞതെന്നും ജീവനക്കാരി പറഞ്ഞിരുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം.

എന്നാൽ തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് മുന്‍ ജീവനക്കാരി ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ലോഡ്ജുടമയുടെ പ്രതികരണം. കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് എത്തിയ സിബിഐ സംഘം ലോഡ്ജുടമയില്‍നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. ലോഡ്ജിലും പരിശോധന നടത്തി.

Related Articles

Latest Articles