തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി .ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബഞ്ചാണ് ഉത്തരവിറക്കിയത് കൃഷ്‌ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ ജെസ്ന സലീം പിറന്നാൾ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവിട്ടത്. ജെസ്ന സലീം ക്ഷേത്ര നടപ്പന്തലിൽ പിറന്നാൾ കേക്ക് മുറിച്ചതിൽ ഭക്തരുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേതുടർന്ന് രണ്ട് ഭക്തർ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കൂടാതെ വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ഭക്തർക്ക് തടസമുണ്ടാകുന്ന ഒന്നും തന്നെ ഉണ്ടാവരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.എന്തെകിലും ബുദ്ധിമുട്ട് ഇത് സംബന്ധിച്ച് ഭക്തർക്ക് ഉണ്ടായാൽ പോലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി .

